‘ആദ്യമായി കണ്ടുമുട്ടിയ 2011ലെ ഏപ്രിൽ മുതൽ രണ്ടാം വിവാഹ വാർഷികം വരെ..’ – സന്തോഷം പങ്കുവച്ച് നടി രക്ഷ രാജ്

മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന പിന്നീട് ഏഷ്യാനെറ്റിൽ സാന്ത്വനം എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി രക്ഷ രാജ്. സാന്ത്വനത്തിലെ അപർണ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിച്ചത്. ആ സീരിയൽ പ്രേക്ഷകർക്ക് ഇടയിൽ തരംഗമായ ഒരു പരമ്പരയാണ്. റേറ്റിംഗിൽ ഏറെ മുന്നിൽ നിന്നൊരു പരമ്പര കൂടിയായിരുന്നു അത്.

2022-ലായിരുന്നു രക്ഷയുടെ വിവാഹം. ആർകാജ് എന്നാണ് രക്ഷയുടെ ഭർത്താവിന്റെ പേര്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് രക്ഷ. രക്ഷയും ഭർത്താവും ചേർന്നുള്ള ഒരു കപ്പിൾ ഫോട്ടോഷൂട്ട് ചെയ്തുകൊണ്ടാണ് ഈ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. പോസ്റ്റ് വൈറലാവുകയും ചെയ്തു.

“2011 ഏപ്രിൽ മാസത്തിൽ ഞങ്ങൾ കണ്ടുമുട്ടിയ നിമിഷം മുതൽ, അതേ മാന്ത്രിക മാസത്തിൽ ഞങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നത് വരെ. ഏപ്രിലിൽ, ഞങ്ങൾ പങ്കിടുന്ന സ്നേഹം പോലെ നിങ്ങളും എപ്പോഴും സവിശേഷമാണ്. ഇവിടെ ഞങ്ങൾക്കും സ്നേഹവും സന്തോഷവും നിറഞ്ഞ നിരവധി ഏപ്രിലുകൾ ഇനിയും വരാനുണ്ട്..”, രക്ഷ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ച വാക്കുകൾ ഇങ്ങനെ ആയിരുന്നു.

“നമ്മുടെ സ്നേഹം കാലത്തിലൂടെ പ്രതിധ്വനിക്കട്ടെ, പ്രപഞ്ചത്തിലെ ഒരു ശാശ്വത സിംഫണി..”, അതെ ഫോട്ടോഷൂട്ടിലെ മറ്റ് ചിത്രങ്ങൾ പങ്കുവച്ച പോസ്റ്റിൽ രക്ഷ കുറിച്ചു. സീരിയൽ നടിമാരായ ഷഫ്ന നിസാം, ഗോപിക അനിൽ എന്നിവർ പോസ്റ്റുകൾക്ക് താഴെ കമന്റ് ഇട്ടിട്ടുമുണ്ട്. ആർകെഎൽ ഫിലിംസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സീയേര സലൂൺ ആണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. സാന്ത്വനത്തിന് ശേഷം വേറെ സീരിയലിൽ ഒന്നും രക്ഷ അഭിനയിച്ചിട്ടില്ല.