‘സമാനതകളില്ലാത്ത വികാരങ്ങളുടെ ഒരു സങ്കേതം! കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സംയുക്ത..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിലുള്ള താരങ്ങൾ പ്രതേകിച്ച് വിശ്വാസികൾ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. തിരുപ്പതി പോലെയുള്ള ക്ഷേത്രങ്ങളിൽ താരങ്ങൾ വരുന്നതും കാത്ത് മിക്കപ്പോഴും മാധ്യമങ്ങൾ ഉണ്ടാവാറുണ്ട്. നിരവധി താരങ്ങളാണ് ആ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ഇതുപോലെ കേരളത്തിലും താരങ്ങൾ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി മാറിയ സംയുക്ത മേനോൻ ഇപ്പോഴിതാ ആസാമിലെ ഗുവഹാത്തിയിലുള്ള കാമാഖ്യദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നെറ്റിൽ സിന്ദൂരവും കൈയിൽ ഒരു സഞ്ചിയും പിടിച്ച് ഇരിക്കുന്ന സംയുക്തയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മുമ്പൊരിക്കൽ തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ഇതേ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ആദിശക്തിയുടെ പ്രതാപരുദ്രമായ കാളി സങ്കല്പമാണ് കാമാഖ്യ. അമ്പുബാച്ചി മേളയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന വിശ്വാസത്താൽ ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കും.

അപ്പോൾ ഭഗവതി അത്യുഗ്രഭാവത്തിലേക്ക് മാറുന്നു എന്നാണ് വിശ്വാസം. സംയുക്തയെ അതീവ ഭക്തിയോടെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. വളരെ വിരളമായിട്ടേ സംയുക്ത ക്ഷേത്രത്തിൽ പോകുന്നതിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുള്ളൂ. കൂടുതൽ തവണയും സിനിമയുമായി ബന്ധപ്പെട്ടതും അല്ലെങ്കിൽ മറ്റു വർക്കുകളുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുള്ളത്.