‘കഴിഞ്ഞ രാത്രി!! പോണ്ടിച്ചേരിയിൽ ഫ്രണ്ട്സിന് ഒപ്പം അടിച്ചുപൊളിച്ച് നടി കീർത്തി സുരേഷ്..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ താരങ്ങളുടെ മക്കളുടെ സിനിമയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ വേണ്ടി അവർ ശ്രമിക്കാറുണ്ട്. ചിലർ പരാജയപ്പെടുമ്പോൾ ചിലർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റാറുണ്ട്. മലയാള സിനിമയിലെ ബാലതാരമായി അഭിനയിച്ച് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികാ നടിയായി മാറിയ ഒരാളാണ് നടി കീർത്തി സുരേഷ്.

നിർമാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നായികനടിയായിരുന്ന മേനകയുടെയും മകളായ കീർത്തി മാതാപിതാക്കളുടെ പാതയിൽ സിനിമയിലേക്ക് എത്തുകയായിരുന്നു. ദിലീപിന്റെ കുബേരൻ എന്ന സിനിമയിൽ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതയായ കീർത്തി പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. ദിലീപിന്റെ തന്നെ നായികയായി തൊട്ടടുത്ത സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

തമിഴിലും തെലുങ്കിലുമൊക്കെ നായികയായി തിളങ്ങാൻ കീർത്തിക്ക് സാധിച്ചു. ഇപ്പോഴിതാ ആദ്യമായി ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. 2018-ന് ശേഷമാണ് ഒരു അഭിനയത്രി എന്ന നിലയിൽ കീർത്തിയിൽ കാര്യമായ മാറ്റങ്ങളുണ്ടായത്. മികച്ച സിനിമകളുടെ ഭാഗമാവുന്നതിന് ഒപ്പം സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നായികയായും കീർത്തി തിളങ്ങി. മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടി.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് കീർത്തി. ഇപ്പോഴിതാ കൂട്ടുകാരികൾക്ക് ഒപ്പം പോണ്ടിച്ചേരിയിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് കീർത്തി. “കഴിഞ്ഞ രാത്രിയെക്കുറിച്ച്..” എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ കീർത്തി പങ്കുവച്ചിട്ടുണ്ട്. പോണ്ടി ഡയറീസ്, ചില്ല് സാറ്റർഡേ തുടങ്ങിയ ഹാഷ് ടാഗുകളും കൊടുത്തിട്ടുണ്ട്. ഒരു കൊച്ചുകുട്ടിക്ക് ഒപ്പമുള്ള മനോഹരമായ നിമിഷവും കീർത്തി പോസ്റ്റ് ചെയ്തിട്ടുണ്ട്.