‘സംശയമെന്ത്! കെഎസ്ആർടിസി ഡ്രൈവർക്ക് ഒപ്പം തന്നെ..’ – മേയർ ആര്യ രാജേന്ദ്രന് എതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവും കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവർക്ക് എതിരെ മോശം വാക്കുകൾ ഉപയോഗിച്ച വിവാദത്തിൽ ഇരുവരെയും വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പേജിലെ ഇരുവർക്കും എതിരെയായുള്ള സിസിടിവി ദൃശ്യത്തിന്റെ തെളിവ് ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് വിമർശിച്ചത്.

“സംശയമെന്ത്! കെഎസ്ആർടിസി ഡ്രൈവർക്ക് ഒപ്പം തന്നെ..”, എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു ആര്യയും സച്ചിനെയും വിമർശിച്ച് ഡ്രൈവർക്ക് പിന്തുണ നൽകിയത്. മേയർക്കും എംഎൽഎയ്ക്കും എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അധികാരത്തിന്റെ ഹുങ്ക് ഇരുവരും കാണിച്ചുവെന്നാണ് വിമർശനങ്ങൾ. ഇത് ആദ്യമായിട്ടാണ് ആര്യ രാജേന്ദ്രനെതിരെ ആരോപണങ്ങൾ വരുന്നത്.

ജോയ് മാത്യൂവിന്റ്റെ നിലപാടിന് അനുകൂലിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭാര്യയും, ഭർത്താവും കൂടി അധികാരം ദുർവിനിയോഗം ചെയ്യാൻ ശ്രമിച്ചതാണെന്ന് എല്ലാവർക്കും മനസ്സിലായി എന്നൊക്കെ കമന്റുകൾ വന്നിട്ടുണ്ട്. കെഎസ്ആർടിസി തടഞ്ഞ നിർത്തിയ ആര്യയും സച്ചിനും വണ്ടിക്ക് മുന്നിൽ കാർ കൊണ്ടുനിർത്തി. ഇത് സീബ്ര ക്രോസ്സിലാണെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായി.

അതേസമയം ആര്യ രാജേന്ദ്രന് നേരെ ഡ്രൈവർ മോശമായ ആംഗ്യം കാണിച്ചുവെന്ന രീതിയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബസ് വാഹനത്തിൽ തട്ടാൻ വന്നുവെന്നും അതിന് എതിരെ പ്രതിഷേധത്തോടെ നോക്കിയപ്പോൾ ഡ്രൈവർ ലൈം,ഗിക ചുവയുള്ള ആക്ഷൻ കാണിച്ചു എന്നായിരുന്നു ആര്യ രാജേന്ദ്രന്റെ ആരോപണം. എന്തായാലും സിസിടിവി ദൃശ്യങ്ങൾ വന്നതോടെ മേയർക്ക് എതിരെയാണ് ആളുകൾ കൂടുതൽ പ്രതികരിച്ചിട്ടുള്ളത്.