‘നടി അപർണ ദാസ് ഇനി ദീപക് പറമ്പോലിന് സ്വന്തം, ഗുരുവായൂരിൽ വച്ച് ഇരുവരും വിവാഹിതരായി..’ – ചിത്രങ്ങൾ വൈറൽ

മലയാള സിനിമ മേഖലയിൽ വീണ്ടും ഒരു താറാവിവാഹത്തിന് സാക്ഷിയായി. നടൻ ദീപക് പറമ്പോലും യുവനടി അപർണ ദാസും തമ്മിൽ വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കൾക്ക് വേണ്ടി പ്രതേക വിവാഹ സത്കാരം ഉണ്ടായിരിക്കുന്നതാണ്.

ഇരുവരും തമ്മിൽ വിവാഹിതരാകുന്നതിന്റെ വീഡിയോ നടൻ സിജു വിൽ‌സൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ വിവാഹ ചിത്രങ്ങൾ നടി അപർണ ദാസ് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കും ആശംസകൾ നേർന്ന് താരങ്ങൾ ഉൾപ്പടെയുള്ളവർ പോസ്റ്റിന് താഴെ കമന്റ് ഇട്ടിട്ടുണ്ട്. ദിയ കൃഷ്ണ, ഗൗതമി നായർ, അനുമോൾ തുടങ്ങിയ താരങ്ങൾ ആശംസകൾ നേർന്നിട്ടുണ്ട്.

ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് അപർണ ദാസ്. വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് അപർണ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. ആ സിനിമയിൽ ദീപകും അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ബീസ്റ്റ് ഉൾപ്പടെയുള്ള സിനിമകളിൽ അപർണ അഭിനയിച്ചിട്ടുണ്ട്. ദാദ എന്ന സിനിമയിൽ അപർണ തമിഴിൽ നായികയായിട്ടുണ്ട്.

ദീപക് ആകട്ടെ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അരങ്ങേറിയ താരമാണ്. 13 വർഷമായി സിനിമ മേഖലയിൽ സജീവമാണ്. ഈ വർഷമിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ഈ കഴിഞ്ഞ ആഴ്ച റിലീസായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്നീ സിനിമകളിൽ ദീപക് അഭിനയിച്ചിട്ടുണ്ട്.