‘ഇരുപത്തിരണ്ടാം ജന്മദിനം ഗോവയിൽ ആഘോഷിച്ച് സാനിയ, നല്ല ഒരു കുപ്പായം ഇട്ടൂടെ എന്ന് വിമർശനം..’ – ഫോട്ടോസ് വൈറൽ

ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷമാക്കി നടി സാനിയ അയ്യപ്പൻ. അടുത്ത സുഹൃത്തുകൾക്ക് ഒപ്പം ഗോവയിൽ വച്ചാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിച്ചുകൊണ്ട് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെക്കുകയുണ്ടായി. നടിമാരായ അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, ഗ്രേസ് ആന്റണി എന്നിവർ താരത്തിന് ആശംസകൾ നേർന്ന് കമന്റും ഇട്ടിട്ടുണ്ട്.

പക്ഷേ സാധാരണ മലയാളികളിൽ നിന്ന് അത്ര നല്ല കമന്റുകളല്ല സാനിയയ്ക്ക് ലഭിച്ചത്. ഗ്ലാമറസ് വേഷത്തിലായിരുന്നു സാനിയയുടെ ജന്മദിനാഘോഷം. ഇതിന് എതിരെയാണ് പല കമന്റുകളും വന്നത്. സാനിയയുടെ വസ്ത്രധാരണം വളരെ മോശം ആണെന്നായിരുന്നു അഭിപ്രായങ്ങളിൽ കൂടുതലും. ഇതിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ.

പ്രായം കൂടും തോറും തുണിയുടെ അളവ് കുറഞ്ഞു വരുന്നു, ബർത്ത് ഡേ ആയിട്ട് അനക് നല്ല ഒരു തുണിയും കുപ്പായവും മാറ്റികൂടെ, ആരെങ്കിലും കൊച്ചിന് കുറച്ചു തുണി ഗിഫ്റ്റായി വാങ്ങിച്ചുകൊടുക്കൂ എന്നൊക്കെയാണ് കമന്റുകൾ വന്നത്. പിറന്നാളിന് ഇത്തരമൊരു വേഷം ഇടാൻ തന്നെ കാരണം സദാചാര ആങ്ങളമാർക്ക് ഉള്ള മറുപടിയാണെന്ന് ഉറപ്പാണ്. കൊള്ളേണ്ടവർക്ക് കൊണ്ടിട്ടുമുണ്ടെന്ന് കമന്റിൽ നിന്ന് വ്യക്തമാണ്.

അതേസമയം ലണ്ടനിൽ ഉപരിപഠനത്തിന് പോയ സാനിയ അത് ഉപേക്ഷിച്ച് തിരിച്ച് നാട്ടിലേക്ക് എത്തിയത് കഴിഞ്ഞ വർഷം വലിയ വാർത്തയായിരുന്നു. സിനിമയിൽ ശ്രദ്ധകൊടുക്കാൻ വേണ്ടിയാണ് ഉപരിപഠനം ഉപേക്ഷിച്ചത്. എന്നാൽ മലയാളത്തിൽ സാനിയയുടെ അവസാനം ഇറങ്ങിയ ചിത്രം സാറ്റർഡേ നൈറ്റാണ്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ പരാജയം ആവുകയും ചെയ്തു. സാനിയയുടെ അടുത്ത ചിത്രത്തിന് വേണ്ടി ഏറെ നാളുകളായി ആരാധകർ കാത്തിരിക്കുകയാണ്.