‘അനുഗ്രഹീതമായ ജീവിതം ആശംസിക്കുന്നു! താര വിവാഹത്തിൽ പങ്കെടുത്ത് താരദമ്പതികൾ..’ – ചിത്രം പങ്കുവച്ച് ഗോവിന്ദ്

മലയാളത്തിൽ വീണ്ടുമൊരു താരവിവാഹം നടന്നിരിക്കുകയാണ്. നടൻ ദീപക് പറമ്പോളും നടി അപർണ ദാസും തമ്മിൽ ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വച്ച് വിവാഹിതരായിരിക്കുകയാണ്. ഈ വർഷം ഇതിനോടകം നിരവധി താരവിവാഹങ്ങൾ മലയാളികൾ കണ്ടു കഴിഞ്ഞിട്ടുണ്ട്. അതിപ്പോൾ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം മുതൽ ഇങ്ങോട്ട് മലയാളികൾ നെഞ്ചിലേറ്റിയ താരങ്ങളുടെ വിവാഹം വരെയുണ്ടായിരുന്നു.

നടി സ്വാസികയും സീരിയൽ നടൻ പ്രേം ജേക്കബുമായ വിവാഹം ഈ വർഷം ആദ്യമായിരുന്നു. അതേസമയത്ത് തന്നെയായിരുന്നു നടനും അവതാരകനുമായ ഗോവിന്ദും സീരിയൽ നടിയായ ഗോപിക അനിലും തമ്മിലുള്ള വിവാഹം. ഇപ്പോൾ ദീപകും അപർണയും തമ്മിലുള്ള വിവാഹവും നടന്നിരിക്കുകയാണ്. ദീപകിന്റെയും അപർണയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി താരങ്ങളാണ് എത്തിയത്.

അതിൽ തന്നെ താരദമ്പതികളായ ഗോവിന്ദും ഗോപികയുമുണ്ട്. വിവാഹത്തിൽ പങ്കെടുത്ത് വധുവരന്മാർക്ക് ഒപ്പം ഗോവിന്ദും ഗോപികയും നിൽക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “ഞങ്ങളുടെ പ്രിയപ്പെട്ട ദീപക്കിനും അപർണയ്ക്കും സന്തോഷകരവും അനുഗ്രഹീതവുമായ ജീവിതം ആശംസിക്കുന്നു..”, എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം ഗോവിന്ദ് പങ്കുവച്ചത്. ഇരുവർക്കും ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമന്റുകളും വന്നിട്ടുണ്ട്.

വിവാഹത്തിന് ആസിഫും ഭാര്യയും പങ്കെടുത്തതിന്റെ ചിത്രം അപർണ സ്റ്റോറിയായി ഇട്ടിട്ടുണ്ട്. ദീപകിന്റെ മലർവാടി ടീമും വിവാഹത്തിന് പങ്കെടുത്തിട്ടുണ്ടായിരുന്നു. സൗബിൻ, ബേസിൽ ജോസഫ്, ജയസൂര്യ, അപർണ ബാലമുരളി, ഗണപതി, വിനീത് ശ്രീനിവാസൻ, നന്ദു, മഞ്ഞുമ്മൽ ബോയ്സ് സിനിമയിലെ താരങ്ങൾ എന്നിവർ ദീപകിന്റെയും അപർണയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിട്ടുണ്ടായിരുന്നു.