‘സ്വന്തം അച്ഛന് ഇത് സംഭവിക്കുമ്പോൾ ഞാനും ചിരിക്കാം! കൃഷ്ണകുമാറിന്റെ പരിക്കിന് പരിഹാസം..’ – മറുപടി കൊടുത്ത് മകൾ ദിയ

നടനും ബിജെപിയുടെ കൊല്ലം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ പരിഹസിച്ചെത്തിയ വ്യക്തിക്ക് ചുട്ട മറുപടി കൊടുത്ത് മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. തനിക്ക് ഇൻബോക്സിൽ വന്ന മെസ്സേജും അതിന് കൊടുത്ത മറുപടിയുടെയും സ്ക്രീൻഷോട്ട് ദിയ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവെക്കുണ്ടായി. ഇത് കൂടാതെ അച്ഛന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പോസ്റ്റും ഇട്ടിട്ടുണ്ട് ദിയ.

കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റ എന്ന വാർത്തയുടെ താഴെ വന്ന കമന്റുകൾ കണ്ട് ഒരുപാട് ചിരിച്ചു എന്നായിരുന്നു വന്ന മെസ്സേജ്. മെസ്സേജ് കണ്ട ദിയ അതിന് മറുപടി കൊടുത്തത് ഇങ്ങനെയായിരുന്നു, “നന്നായി, സ്വന്തം വീട്ടിൽ അച്ഛൻ ഇത് സംഭവിക്കുമ്പോൾ പറഞ്ഞാൽ ഞാനും കുറെ ചിരിക്കാം..”, ഇതായിരുന്നു മെസ്സേജിന് ദിയ നൽകിയ മറുപടി. ദിയയുടെ മറുപടി കലക്കി എന്നായിരുന്നു പലരുടെയും പ്രതികരണങ്ങൾ.

അച്ഛന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടതിന് താഴെ പരിഹസിച്ച് ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. “2024 ഏപ്രിൽ 26-ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അച്ചയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. കൊല്ലം ജില്ലയിലെ സ്ഥാനാർത്ഥിയാണ്. കൊല്ലത്തെ എല്ലാവരോടും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. കൊല്ലത്തിൻ്റെ നല്ല ഭാവിക്കായി വോട്ട് ചെയ്യാൻ..!

കൊല്ലത്തിൻ്റെ ഭാവിയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടുള്ള ദയയുള്ള മനുഷ്യനാണ് അദ്ദേഹം..”, ഇതായിരുന്നു അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇതിന് താഴെ കൃഷ്ണകുമാർ എട്ട് നിലയിൽ പൊട്ടുമെന്നും, അച്ഛനും ടീമും അവതരിപ്പിച്ച കണ്ണ്കെട്ട് നാടകം പൊളിഞ്ഞതായി അറിയിക്കുന്നുവെന്നും പടക്കം വാങ്ങി വെറുതെ പൈസ ഒന്നും കളയരുത് എന്ന് അച്ഛനോട് പറയണമെന്നുമൊക്കെ കമന്റുകൾ വന്നു.