‘അമ്പോ പുഷ്പയെ വെല്ലുന്ന ഐറ്റം!! നാനിയും കീർത്തിയും ഒന്നിക്കുന്ന ദസറ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

തെലുങ്കിൽ നിന്ന് വീണ്ടുമൊരു മാസ്സ് മസാല ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു. നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദസറ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങി നിൽക്കുകയാണ്. മലയാളികൾക്ക് കൂടി കാത്തിരിക്കാൻ കാരണമായിട്ടാണ് സിനിമ ഇറങ്ങുന്നത്. മലയാളികളായ കീർത്തി സുരേഷും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കീർത്തി സുരേഷ് നായികയായി തിളങ്ങുമ്പോൾ ഷൈൻ ടോം ചാക്കോ വില്ലനാണെന്ന് ചില സൂചനകളും ലഭിക്കുന്നുണ്ട്. ഏറെ നാളെത്തെ കാത്തിരിപ്പിന് ഒടുവിൽ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു പുഷ്പ വൈബ് തരുന്ന രീതിയിലാണ് ട്രെയിലർ വന്നിരിക്കുന്നത്. നാനിയുടെ പല മാനറിസവും പുഷ്പയിലെ അല്ലു അർജുന്റെ കഥാപാത്രത്തിന് സമാനമാണ്.

ട്രെയിലറിൽ ഉടനീളം നാനിയുടെ മാസ്സ് സീനുകളും പ്രകടനങ്ങളുമാണ് കാണാൻ കഴിയുന്നത്. നായികയായ കീർത്തി സുരേഷിനെയാണ് തുടക്കത്തിൽ തന്നെ കാണിക്കുന്നത്. മാർച്ച് 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ട്രെയിലർ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഏറെ പ്രതീക്ഷകളും നൽകുന്നുണ്ട്. രംഗസ്ഥലത്തിന്റെ അസ്സോസിയേറ്റ് സംവിധാകനായ ശ്രീകാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

സന്തോഷ് വർമ്മയുടെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടി, സാമുതിരക്കനി, സായി കുമാർ തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എഎ ഫിൽംസും സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ വിതരണം.

CATEGORIES
TAGS Nani