‘സൂക്ഷിച്ച് നോക്കണ്ട.. ഇത് നയൻ‌താര അല്ല!! ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഛായയുള്ള ഒരു പെൺകുട്ടി..’ – ഫോട്ടോസ് വൈറൽ

‘സൂക്ഷിച്ച് നോക്കണ്ട.. ഇത് നയൻ‌താര അല്ല!! ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഛായയുള്ള ഒരു പെൺകുട്ടി..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ താരം സുന്ദരിയും ആരാധകരുടെ ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയെ പോലെ മുഖഛായയുള്ള ഒരു പെൺകുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചെന്നൈ സ്വദേശിനിയായ ലുതുഫുന്നിസ എന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അടുത്തിടെ ആയിരുന്നു സോഷ്യൽ മീഡിയ ഏറ്റെടുത്ത ഐശ്വര്യ റായിയുടെ മുഖഛായയുള്ള അമൃത സാജു എന്ന മലയാള പെൺകുട്ടിയുടെ ചിത്രങ്ങൾ വന്നത്. അത് ഒരു മലയാളി ആയിരുന്നെങ്കിൽ ഇത് തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിനി ആണെന്ന് വ്യത്യസമേയുള്ളൂ. അമൃത ടിക് ടോകിലൂടെ ശ്രദ്ധ നേടി ഇപ്പോൾ മോഡലിംഗ് രംഗത്തേക്ക് എത്തിയിരിക്കുകയാണ്.

എന്നാൽ ലുതുഫുന്നിസ മോഡലിംഗ് രംഗത്ത് സജീവയായ ഒരു പെൺകുട്ടിയാണ്. ചില ഫോട്ടോസ് കണ്ടാൽ തനി നയൻ‌താര ആണെന്നേ പറയുകയുള്ളു. മേക്കപ്പിന്റെ കൂടി സഹായത്തോടെയാണ് താൻ ഈ ലുക്കിൽ എത്തിയത് ലുതുഫുന്നിസ പോസ്റ്റുകളിൽ പറയുന്നുണ്ടെങ്കിൽ കൂടിയും അല്ലാത്ത ഫോട്ടോയിലും ചെറിയ സാമ്യം തോന്നിക്കുന്നുണ്ട്.

മോഡൽ കൂടിയായ ലുതുഫുന്നിസയുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഇതിന് മുമ്പും ലുതുഫുന്നിസ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. മുടി മുറിച്ച് ദാനം ചെയ്തതുമായി വാർത്തകൾ അന്ന് ലുതുഫുന്നിസയുമായി ബന്ധപ്പെട്ട് വന്നിരുന്നു. എന്തായാലും നയൻ‌താര ഈ അപരയെ കുറിച്ച് അറിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഓൺലൈൻ ലോകം.

CATEGORIES
TAGS