2019ൽ പിറന്ന വിജയപരാജയങ്ങൾ..!! പ്രേക്ഷകർക്ക് നിരാശ നൽകിയ സിനിമകൾ നോക്കാം

2019 അവസാനിക്കുമ്പോള്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റുകളും ഫ്‌ളോപ്പുകളും ഉണ്ടായിരുന്നു. താരരാജക്കന്‍മാരുടെ ചിത്രങ്ങളും ഈ ലിസ്റ്റില്‍ ഉള്ളവയാണ്. കൈയ്യടി നേടിയ പുതുമുഖ താരങ്ങളുടെ സിനിമകളും 2019ല്‍ ഉണ്ടായിരുന്നു. 2019 ൽ ഇറങ്ങിയ 80-85% സിനിമകളും പരാജയചിത്രങ്ങളായിരുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസമുള്ളതാണ്. വൻപ്രതീക്ഷകൾ നൽകി വന്ന് 2019-ൽ ഫ്‌ലോപ്പുകളായി മാറിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷിച്ച സ്വീകര്യത ലഭിച്ചിരുന്നില്ല. ചിത്രം 2019 ജനുവരി 25 ആയിരുന്നു തിയേറ്ററുകളില്‍ എത്തിയത്. അരുണ്‍ ഗോപി ആണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേര്‍സ്‌ഡേയും ഓണം ചിത്രങ്ങളിൽ മോശം സിനിമകളിൽ ഒന്നായി അവസാനിച്ചു. നടന്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ബ്രദേഴ്‌സ് ഡേ.

കാളിദാസ് ജയറാം നായികനായി എത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് സിനിമകളിൽ നായകനായി അഭിനയിച്ച് മൂന്ന് സിനിമകൾ പ്രേക്ഷരുടെ മനസ്സിൽ ഇടം നേടാൻ സാധിക്കാത്ത നടനായിരുന്നു കാളിദാസ് ജയറാം. അച്ഛൻ ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായിയും വമ്പൻ ഹൈപ്പിൽ വന്നെങ്കിലും മോശം അനുഭവമായി അവസാനിച്ചു. നടൻ വിജയ് സേതുപതി ആദ്യമായി മലയാള ചിത്രമായിരുന്നു അത്.

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ കുറച്ച് കാലത്തിന് ശേഷം മടങ്ങിയെത്തിയ ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയും വിചാരിച്ച അത്ര വിജയം നേടാന്‍ സാധിച്ചില്ല. വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജിന്റെ മോശം സിനിമകളിൽ ഒന്നായി യമണ്ടൻ അവസാനിച്ചു. ടോവിനോ തോമസ് നായകനായി കൽക്കി ടീസറിലും ട്രൈലറിലും ഉണ്ടാക്കിയ ഓളം തിയേറ്ററിൽ ഉണ്ടാക്കാൻ സാധിച്ചില്ല.

ഒരുപക്ഷേ 2018-ൽ ഏറ്റവും കൂടുതൽ ശ്രദ്ധപിടിച്ചു പറ്റിയ പാട്ടായിരുന്നു മാണിക്യമലരായ പൂവേ എന്ന് ഗാനം. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ഒരു അഡാറ് ലൗ റിലീസ് ചെയ്തത് ഈ വർഷമായിരുന്നു. പാട്ടിൽ ഉണ്ടാക്കിയ ഹൈപ്പ് പക്ഷേ സിനിമയിൽ ഉണ്ടായിരുന്നില്ല. മമ്മൂട്ടി-പിഷാരടി ഒന്നിച്ച ഗാനഗന്ധർവ്വനും ജനപ്രിയ ചിത്രങ്ങളിൽ ഒന്നിൽ ഇടംനേടാതെ പോയി.

CATEGORIES
TAGS

COMMENTS