‘ഇതൊക്കെയാണ് ഡാൻസ്!! ആരാധകരുടെ മനം കവർന്ന ബിഗ് ബോസ് താരം ശിവാനി നാരായണൻ..’ – വീഡിയോ വൈറൽ

ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിന്റെ തമിഴിൽ പതിപ്പിലെ ഈ കഴിഞ്ഞ സീസണിൽ ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു നടി ശിവാനി നാരായണൻ. ‘പാഗൽ നിലാവ്’ എന്ന തമിഴ് സീരിയലിലൂടെയാണ് ശിവാനിയുടെ അഭിനയ രംഗത്തേക്കുള്ള വരവ്. മോഡലായ ശിവാനി വളരെ വേഗത്തിൽ തന്നെ അഭിനയത്തിലേക്ക് വരികയായിരുന്നു.

പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും സീരിയലിലും തിളങ്ങിയ ശിവാനിയ്ക്ക് മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ ഉണ്ടാവുന്നത് തമിഴ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തുമ്പോഴായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടായ ഒരു മത്സരാർത്ഥിയായിരുന്നു ശിവാനി ബിഗ് ബോസിൽ. സഹമത്സരാർത്ഥിയായ ബാലാജിയുമായിട്ടുളള സൗഹൃദം താരത്തിന്റെ അമ്മയെ പോലും ദേഷ്യത്തിന് ഇടയ്‌ക്കിയിരുന്നു.

ആ ബിഗ് ബോസിൽ ഏറ്റവും അവസാനം പുറത്തായ മത്സരാർത്ഥിയായിരുന്നു ശിവാനി. ഫൈനലിൽ പങ്കെടുത്തില്ലെങ്കിൽ പോലും ശിവാനിക്ക് ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. തമിഴ് ആരാധകർ ഒരുപാട് നേരത്തെ തന്നെ ഉണ്ടായിരുന്നു ശിവാനിയ്ക്ക് മലയാളികളും ഒരുപാട് പേരെ ലഭിച്ചു. 20 വയസ്സ് മാത്രമാണ് ശിവാനിയ്ക്ക് ഉള്ളത്.

സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ശിവാനിയ്ക്ക് 3 മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്. ‘കാതുവാകുള രണ്ട് കാതൽ’ എന്ന വിജയ് സേതുപതി നായകനാവുന്ന വിഘ്‌നേശ് ശിവൻ ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ടു ടു ടു..’ എന്ന ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് ശിവാനി ഇപ്പോൾ. ശിവാനിയുടെ ഡാൻസ് വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. കമൽ ഹാസൻ നായകനാവുന്ന വിക്രത്തിലൂടെ ശിവാനി ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്.

CATEGORIES
TAGS