December 4, 2023

‘ലുങ്കിയുടുത്ത് കൂട്ടുകാരികൾക്ക് ഒപ്പം ഭാവനയുടെ കലക്കൻ ഡാൻസ്, പൊളിച്ചെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സിനിമ മേഖലയിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളെ വളരെ കുറവാണെന്ന് പണ്ട് മുതലേ ഒരു സംസാരമുണ്ടായിരുന്നു. താരങ്ങൾക്കിടയിൽ സൗഹൃദത്തെക്കാൾ പൊങ്ങച്ചം പറിച്ചിലുകളാണ് കൂടുതൽ ഉണ്ടാവാറുള്ളതെന്ന് സിനിമകളിൽ തന്നെ പലപ്പോഴും രസകരമായി കാണിച്ചിട്ടുണ്ട്. എങ്കിൽ ഇപ്പോഴുള്ള സാഹചര്യം അതല്ലെന്ന് പറയേണ്ടി വരും. സിനിമ സൗഹൃദങ്ങളിൽ നിന്നാണ് നല്ല സിനിമകൾ തന്നെ ഉണ്ടാവുന്നത്.

മലയാള സിനിമയിൽ അഭിനയിക്കുന്ന താരങ്ങളിൽ നടിമാർ വിവാഹ ശേഷം ചില സഹതാരങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുകയും പരസ്പരം കാണുകയുമൊക്കെ ചെയ്യാറുണ്ട്. സിനിമയിൽ ഇന്നും സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി ഭാവന. മലയാളത്തിൽ അഞ്ച് വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ഭാവന കന്നഡയിൽ ഈ കാലയളവിൽ വളരെ സജീവമായിരുന്നു.

ഭാവനയെ തിരികെ മലയാളത്തിലേക്ക് കൊണ്ടുവന്നതിൽ താരത്തിന്റെ സുഹൃത്തുകൾക്ക് വലിയ പങ്കുണ്ടെന്ന് വാർത്തകളുമുണ്ടായിരുന്നു. ഭാവനയുടെ സുഹൃത്തുക്കളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന താരങ്ങളായിരുന്നു നടിമാരായ ശില്പ ബാല, മൃദുല മുരളി, ഷഫ്ന നിസാം, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ് തുടങ്ങിയവർ. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും ഭാവന തന്നെ പലപ്പോഴും പങ്കുവച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ ശില്പയ്ക്കും മൃദുലയ്ക്കും ഷഫ്നയ്ക്കും ഒപ്പം ഭാവന ചെയ്ത ഒരു കലക്കൻ ഡാൻസ് വീഡിയോയാണ് എല്ലാവരും സോഷ്യൽ മീഡിയയിൽ ഒരുപോലെ പങ്കുവച്ചിരിക്കുന്നത്. ലുങ്കിയുടുത്ത് വെറൈറ്റി ലുക്കിലാണ് നാല് പേരും ഡാൻസ് ചെയ്തിരിക്കുന്നത്. “ഈ പ്രകടനത്തിൽ ബാഗി ജീൻസും ഷൂസും ലഭ്യമല്ലാത്തതിൽ ക്ഷമിക്കുക..”, എന്ന ക്യാപ്ഷനോടെയാണ് നാല് പേരും ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തത്.