‘ഓണാഘോഷം ഒക്കെ തുടങ്ങിയോ!! നാടൻ ലുക്കിൽ തിളങ്ങി നടി മീരാനന്ദൻ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായ പങ്കെടുക്കാൻ എത്തുകയും അതിൽ അവതാരകയായി തിരഞ്ഞെടുക്കുകയും പിന്നീട് മലയാള സിനിമയിൽ നായികയായി മാറുകയും ചെയ്തയൊരാളാണ് നടി മീര നന്ദൻ. ദിലീപിന്റെ നായികയായി അഭിനയിക്കാനായിരുന്നു ആദ്യ ക്ഷണം ലഭിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലാണ് മീരാനന്ദൻ ആദ്യമായി അഭിനയിക്കുന്നതും നായികയായി മാറിയത്.

ബോൾഡും സ്മാർട്ടുമായ ലച്ചി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച മീരാനന്ദൻ ധാരാളം പ്രശംസകളും ആ സിനിമയിലൂടെ ലഭിച്ചിരുന്നു. കറൻസി, പുതിയമുഖം കേരള കഫേ, പത്താം നിലയിലെ തീവണ്ടി, പുള്ളിമാൻ, എൽസമ്മ എന്ന ആൺകുട്ടി, ഒരിടത്തൊരു പോസ്റ്റുമാൻ, സീനിയേഴ്സ്, ശങ്കരനും മോഹനനും, മല്ലു സിംഗ്, റെഡ് വൈൻ, അപ്പോത്തിക്കരി, ഗോൾഡ് കോയിൻസ് തുടങ്ങിയ സിനിമകളിൽ അതിന് ശേഷം മീരാനന്ദൻ അഭിനയിച്ചിട്ടുണ്ട്.

2017-ന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മീരാനന്ദൻ ലവ് ജിഹാദ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ അഞ്ച് വർഷം മീരാനന്ദൻ സോഷ്യൽ മീഡിയയിലൂടെ സജീവമായിരുന്നു. അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ ജോലി ചെയ്തുവരികയാണ് മീരാനന്ദൻ. ഇത് കൂടാതെ ഇടയ്ക്ക് ഒക്കെ ടെലിവിഷൻ ചാനലുകളിൽ അവതാരകയായും മീരാനന്ദൻ സജീവമായി നിൽക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിലാണ് മറ്റു താരങ്ങളെ പോലെ തന്നെ മീരാനന്ദനും കൂടുതൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് മീരാനന്ദൻ ചെയ്ത ട്രഡീഷണൽ ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. ഷാർജയിലെ അൽ നൂർ ഐലൻഡിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷഹീൻ ഇബ്രാഹിമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.