‘ബോളിവുഡിലെ ഗ്ലാമറസ് ക്വീൻ!! ഷോർട്സിൽ കട്ട പൊളി ലുക്കിൽ നടി ജാൻവി കപൂർ..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് സിനിമ ലോകത്ത് താരറാണിയായി വർഷങ്ങളോളം പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ ഒരു താരസുന്ദരിയായിരുന്നു ശ്രീദേവി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീദേവിയുടെ വേർപാട്. ദുബൈയിൽ ഒരു ഹോട്ടലിൽ ബാത്ത് ടബിൽ മരിച്ച നിലയിൽ ശ്രീദേവിയെയാണ് ഭർത്താവ് ബോണി കപ്പൂർ കണ്ടെത്തുകയായിരുന്നു. മൂത്തമകളുടെ ജന്മദിനം ആഘോഷിക്കാൻ കൂടിയായിരുന്നു ശ്രീദേവി ദുബായിൽ നിന്നിരുന്നത്.

അതെ സമയം ശ്രീദേവിയുടെ മൂത്തമകൾ ജാൻവി അതെ വർഷം തന്നെയായിരുന്നു ബോളിവുഡിലേക്കുള്ള എൻട്രി. 2018-ലായിരുന്നു ജാൻവിയുടെ സിനിമ പ്രവേശനം. ദഡാക് എന്ന സിനിമയിലൂടെയായിരുന്നു ജാൻവിയുടെ ആദ്യ അഭിനയം തുടങ്ങിയത്. അതിന് ശേഷം നിരവധി അവസരങ്ങളാണ് ജാൻവിയെ തേടിയെത്തിയത്. അമ്മയെ പോലെ തന്നെ അതിസുന്ദരി കൂടിയാണ് ജാൻവി.

ശ്രീദേവിയുടെ കണ്ണുകളും ചിരിയും ജാൻവിയിലും കാണാൻ സാധിക്കുന്നുണ്ടെന്ന് സിനിമ ഇറങ്ങിയ ശേഷം പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്സേന – ദി കാർഗിൽ ഗേൾ, റൂഹി തുടങ്ങിയ സിനിമകളിലും ജാൻവി അഭിനയിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറിയാണ് ജാൻവിയുടെ അവസാനം ഇറങ്ങിയ സിനിമ. മിലിയാണ് ഇനി ഇറങ്ങാനുള്ള ചിത്രം. മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

ജാൻവിയുടെ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് ജാൻവി പങ്കുവെക്കാറുള്ളത്. നീല ജീൻസ് ഷോർട്സും വെള്ള ബനിയനും ധരിച്ചുള്ള ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ബോളിവുഡ് ആരാധകർ ഏറ്റെടുക്കുന്നത്. ബോളിവുഡ് ഗ്ലാമറസ് ക്വീൻ എന്നാണ് ജാൻവിയെ മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ വിശേഷിപ്പിക്കുന്നത്.


Posted

in

by