‘റാംപിലൂടെ സ്റ്റൈലിഷ് ലുക്കിൽ ഭാവനയുടെ നടത്തം, അഴക് റാണിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

നമ്മൾ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നടി ഭാവന. നമ്മളിലെ പരിമളം എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച ഭാവനയ്ക്ക് ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയായി. അതൊരു തുടക്കം മാത്രമായിരുന്നു. ഭാവന തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികയായി മാറുന്നതാണ് മലയാളികൾ പിന്നീട് കണ്ടത്.

ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകളിൽ നായികയായി ഭാവന അഭിനയിക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ഭാവന മലയാളം കൂടാതെ അഭിനയിച്ചിട്ടുള്ളത്. 2017 വരെ മലയാളത്തിൽ സജീവമായിട്ട് നിന്ന് ഭാവന പിന്നീട് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഈ സമയങ്ങളിൽ കന്നഡയിൽ മാത്രമാണ് ഭാവന അഭിനയിച്ചിട്ടുള്ളത്. ഈ വർഷം ആദ്യം ഭാവനയുടെ അഞ്ച് വർഷത്തിന് ശേഷമുള്ള മലയാള സിനിമ ഇറങ്ങുകയും ചെയ്തു.

അതേസമയം ഭാവനയുടെ പുതിയ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തിരുവനന്തപുരത്ത് ഐ.എഫ് ടെലിവിഷൻ ചാനലിന്റെ ഫാഷൻ ഷോയുടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. വെള്ള നിറത്തിലെ സൽവാറിൽ ആരെയും ഇഷ്ടപ്പെടുത്തുന്ന സൗന്ദര്യത്തിലാണ് ഭാവന തിളങ്ങിയത്. ഭാവനയായിരുന്നു മുഖ്യാതിഥിയും ഉദ്‌ഘാടകയും.

റാംപിലൂടെ ഭാവനയുടെ സ്റ്റൈലൻ നടത്തം കാണികളെ ഹരം കൊള്ളിക്കുകയും ചെയ്തു. മോഡലിംഗ് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചിട്ടുള്ള ഒരാളാണ് ഭാവന. അതുകൊണ്ട് തന്നെ റാംപിലൂടെയുള്ള നടത്തം അനായാസം ആയിരുന്നു. കന്നഡ സിനിമ നിർമ്മാതാവിനെയാണ് ഭാവന വിവാഹം ചെയ്തത്. 2018-ലായിരുന്നു വിവാഹം. ഏറെ പ്രതിസന്ധി നിറഞ്ഞ് ഘട്ടങ്ങളിൽ പോലും ഭാവനയ്ക്ക് ഒപ്പം സുഹൃത്തുക്കളും കുടുംബവും നിന്നിരുന്നു.