‘ആരും കണ്ണെടുക്കാതെ നോക്കി നിന്ന് പോകും, ലെഹങ്കയിൽ തിളങ്ങി നടി സാനിയ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ യുവതാരനിരയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ അഭിനയത്തിലേക്ക് എത്തുന്നത്. അതിൽ ബാലതാരമായിട്ടാണ് സാനിയ അഭിനയിച്ചത്. അതിന് മുമ്പ് സാനിയ മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽമത്സരാർത്ഥിയായിട്ടും തിളങ്ങിയിട്ട് ഉണ്ടായിരുന്നു.

അപ്പോൾ മുതൽ തന്നെ സാനിയയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. കൊച്ചുമിടുക്കിയായ സാനിയ ഡാൻസ് പ്രകടനത്തിൽ നിന്ന് സിനിമയിലേക്ക് എത്തി. ക്വീൻ എന്ന സിനിമയിലൂടെ നായികയായി പതിനാറാം വയസ്സിൽ സാനിയ അഭിനയിച്ചു. 2018-ലായിരുന്നു ആ സിനിമ റിലീസ് ആയത്. പിന്നീട് ഇങ്ങോട്ട് സാനിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് പ്രേക്ഷകർ ഓർത്തിരിക്കുന്നത് ലൂസിഫറിലെ വേഷമാണ്.

ഒരു ഗ്ലാമറസ് പരിവേഷമുള്ള ഒരു നടിയാണ് സാനിയ. പലപ്പോഴും ബോളിവുഡ് നടിമാരെ വെല്ലുന്ന രീതിയിലുള്ള ഫോട്ടോസാണ് സാനിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ഒരാഴ്ച മുമ്പ് സ്കോട്ട് ലാൻഡിൽ അവധി ആഘോഷിക്കാൻ വേണ്ടി പോയിരുന്നു. ദുബൈയിൽ ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കാനും സാനിയ പോയിട്ടുണ്ടായിരുന്നു. അതിന്റെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ പച്ച ലെഹങ്കയിലുള്ള സാനിയയുടെ പുത്തൻ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. അതും ദുബൈയിൽ വച്ചാണ് എടുത്തിരിക്കുന്നത്. ഫാഹിൽ ഹക്കിമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഷ്‌ന ആഷിന്റെ സ്റ്റൈലിങ്ങിൽ മൈഡ് ബൈ മിലൻറെ ഡിസൈനിലെ ലെഹങ്കയാണ്‌ സാനിയ ഇട്ടിരിക്കുന്നത്. ഏത് വേഷത്തിൽ വന്നാലും സാനിയ ഒടുക്കത്തെ ലുക്ക് ആണെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.