‘എനിക്ക് എപ്പോഴും പെണ്മക്കൾ വേണമെന്ന് ആയിരുന്നു!! മക്കൾക്ക് ഒപ്പം നടി ഖുശ്‌ബു..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങുകയും പിന്നീട് എൺപതുകളുടെ അവസാനം തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരറാണിയായി മാറുകയും ചെയ്ത ഒരാളാണ് നടി ഖുശ്‌ബു. തോടിസി ബേവഫായി എന്ന ഹിന്ദി സിനിമയിലാണ് ഖുശ്‌ബു ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത്. 1986-ൽ തെലുങ്കിലും അതെ വർഷം തന്നെ ഹിന്ദിയിലും ഖുശ്‌ബു പ്രധാന വേഷങ്ങളിലേക്ക് എത്തി.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ നിരവധി സിനിമകളിൽ ഖുശ്‌ബു നായികയായി അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽ നിരവധി ആരാധകരുള്ള ഒരാളായിരുന്നു ഖുശ്‌ബു. മലയാളത്തിൽ മോഹൻലാലിൻറെ കൂടെയാണ് ഖുശ്‌ബു ആദ്യമായി അഭിനയിക്കുന്നത്. അങ്കിൾ ബൺ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. 2013-ന് ശേഷം ഖുശ്‌ബു മലയാളത്തിൽ അഭിനയിച്ചിട്ടില്ല.

അഭിനയത്രിയെന്ന നിലയിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകയിലേക്ക് ഖുശ്‌ബു മാറിയിരുന്നു. കോൺഗ്രസിലും ഇപ്പോൾ ബിജെപിയിലും പ്രവർത്തിക്കുന്ന ഒരാളാണ് ഖുശ്‌ബു. തമിഴ് നാട്ടിൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നടൻ പ്രഭുവുമായി ബന്ധത്തിലായിരുന്ന ഖുശ്‌ബു പിന്നീട് സംവിധായകൻ സുന്ദർ സിയുമായി വിവാഹിതയായി.

രണ്ട് പെൺമക്കളും താരത്തിനുണ്ട്. ഇപ്പോഴിതാ മകൾക്ക് ഒപ്പമുള്ള തന്റെ നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. “എനിക്ക് എപ്പോഴും പെണ്മക്കൾ വേണം. ദൈവം എനിക്ക് അടുത്ത സുഹൃത്തുക്കളെ സമ്മാനിച്ചു..”, മക്കളായ അവന്തിക, ആനന്ദിത എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഖുശ്‌ബു പങ്കുവച്ചു. എന്തൊരു ക്യൂട്ട് ചിത്രങ്ങളാണെന്ന് ഖുശ്‌ബുവിന്റെ ആരാധകർ കമന്റുകൾ ഇടുകയും ചെയ്തു.