‘അവന്റെ അച്ഛനെ പോലെ പേരെടുത്ത റൗഡി! ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രെയിലർ..’ – വീഡിയോ വൈറൽ

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിൽ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദുൽഖറിന്റെ ഒരു സിനിമ തിയേറ്ററിലേക്ക് എത്തുന്നത്. അതിന്റെ ആവേശത്തിൽ കൂടിയാണ് ആരാധകർ.

ഇപ്പോഴിതാ ആരാധകരെ ഇരട്ടി ആവേശത്തിൽ എത്തിച്ചുകൊണ്ട് കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അഭിലാഷ് അച്ഛന്റെ പേര് കളയില്ല എന്ന് ട്രെയിലർ കണ്ട ശേഷം പ്രേക്ഷകർക്ക് ഉറപ്പിക്കാവുന്ന കാര്യമാണ്. ദുൽഖറിന്റെ ഒരു ഗംഭീര കഥാപാത്രമായിരിക്കും കിംഗ് ഓഫ് കൊത്തയിലെ രാജുവെന്നും ട്രെയിലർ കണ്ടിട്ട് തോന്നുന്നത്. ഒരു മാസ്സ് എന്റെർറ്റൈൻ ആയിരിക്കും.

ഓരോ സീനിലും ദുൽഖറിന്റെ ലുക്കും സ്വഗും തന്നെയാണ് ഏറ്റവും ഹൈറ്‌ലൈറ്റ് ആയി തോന്നുന്നത് തന്നെ. ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ട്രെയിലർ കണ്ട ആരാധകർ രോമാഞ്ചം ആണ് തോന്നുന്നതെന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. 50 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. അത് ആദ്യ ദിനങ്ങളിൽ നിന്ന് കൈവരിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓണം റിലീസായി ഓഗസ്റ്റ് 24-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ദുൽഖറിനെ കൂടാതെ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ് ജോസ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, അനിഖ സുരേന്ദ്രൻ, ശാന്തി കൃഷ്ണ, സെന്തിൽ കൃഷ്ണ, ടിജി രവി, സുധി കോപ്പ തുടങ്ങിയ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ജൈക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജൈക്സ് ബിജോയാണ് പശ്ചാത്തല സംഗീതം.