‘ഈ ലുക്കിൽ സിനിമയിൽ വന്നാൽ പൊളിക്കും!! ലണ്ടനിൽ സ്റ്റൈലിഷായി നടി ഭാമ..’ – ഫോട്ടോസ് വൈറൽ

ലോഹിതദാസ് മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരാളാണ്. അത്തരത്തിൽ ലോഹിതദാസിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഭാമ. നിവേദ്യം എന്ന സിനിമയിലാണ് ഭാമ ആദ്യമായി അഭിനയിക്കുന്നത് അതിന് ശേഷം നിരവധി സിനിമകളിൽ ഭാമ നായികയായി തിളങ്ങി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തു മുന്നോട്ട് പോയി.

2017 വരെ ഭാമ സിനിമയിൽ സജീവമായി നിന്നിരുന്നു. 2020-ൽ ബിസിനസുകാരനായ അരുൺ ജഗദീഷുമായി വിവാഹിതയാവുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ഭാമയ്ക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വിവാഹ ശേഷം ചില ടെലിവിഷൻ ചാനലുകളിലെ പ്രോഗ്രാമുകളിൽ ഒക്കെ ഭാമ പങ്കെടുത്തിരുന്നു. സ്റ്റാർ മാജിക്കിലും ഭാമ അതിഥിയായി പങ്കെടുത്തിട്ടുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമ ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഭാമ ലണ്ടനിൽ ആയിരുന്നെങ്കിലും തിരികെ വന്നിരുന്നു. അവധി ആഘോഷിക്കാൻ വേണ്ടിയാണ് ഭാമ ലണ്ടനിലേക്ക് പോയത്. ലണ്ടനിൽ നിന്ന് എത്തിയ ശേഷമാണ് ഭാമ അമ്മ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ കൂടുതൽ ലണ്ടൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഭാമ.

പച്ച നിറത്തിലെ ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലാണ് ഭാമയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഈ ലുക്കിൽ സിനിമയിൽ വന്നാൽ പൊളിക്കുമെന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറഞ്ഞിരിക്കുന്നത്. ഫാരിസ് ആണ് ഭാമയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഒരു റീ എൻട്രിക്ക് സാധ്യത ഉണ്ടെന്ന് തോന്നുന്നുവെന്നും ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. 2018-ൽ ഇറങ്ങിയ ഖിലാഫത്ത് ആണ് ഭാമയുടെ അവസാന ചിത്രം.