‘ബിന്ദു പണിക്കരുടെ മകൾ അല്ലേ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ കല്യാണി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത നടിയാണ് ബിന്ദു പണിക്കർ. സഹനടി വേഷങ്ങളിൽ കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച ബിന്ദു പിന്നീട് ഹാസ്യ റോളുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മലയാള സിനിമയിലെ മികച്ച ഹാസ്യനടിമാരിൽ ഒരാളായി മാറുകയും ചെയ്തു. 55-കാരിയായ ബിന്ദു പണിക്കർ ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ്.

ബിന്ദുവിന്റെ ആദ്യ ഭർത്താവിന്റെ മരണശേഷം വർഷങ്ങൾക്ക് ഇപ്പുറം താരം നടൻ സായികുമാറിനെ വിവാഹം ചെയ്തിരുന്നു. ആദ്യ ബന്ധത്തിലെ മകളും ബിന്ദുവിന് ഒപ്പം തന്നെയാണ്. കല്യാണി എന്നാണ് ബിന്ദുവിന്റെ മകളുടെ പേര്. സമൂഹ മാധ്യമങ്ങളിൽ ബിന്ദുവിനും സായ്‌കുമാറിനും ഒപ്പം ഡബ് സ്മാഷുകൾ ചെയ്ത കല്യാണി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയിരുന്നു. നല്ലയൊരു നർത്തകി കൂടിയാണ് കല്യാണി.

പതിയെ ഡാൻസ് റീൽസുകളും കല്യാണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാൻ തുടങ്ങി. ധാരാളം ആരാധകരെയും കല്യാണി നേടിയെടുത്തു. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽ നിന്ന് കല്യാണി ബിരുദം നേടിയ സന്തോഷ വാർത്ത താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ കല്യാണി ലണ്ടനിൽ നിന്ന് തിരികെ നാട്ടിൽ എത്തിയിരിക്കുകയാണെന്ന് സൂചനകൾ നൽകിയിരിക്കുകയാണ്.

നാട്ടിൽ എത്തി ജന്മദിനവും ആഘോഷിച്ചു. അതേസമയം കല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് കല്യാണി ഷൂട്ട് എടുത്തിരിക്കുന്നത്. കൊച്ചിയിലെ ഫ്ലോർ ആദംലൈറ്റിന്റെ അലൻ ജോർജ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമ്മയേക്കാൾ ലുക്കുണ്ടെന്നും സിനിമയിൽ അഭിനയിക്കണമെന്നൊക്കെ ആരാധകർ അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്.