‘ബിഗ് ബോസ് 5-വിൽ എന്നെയും വിളിച്ചിരുന്നു!! പോവാൻ പറ്റാത്തതിൽ അഭിമാനം തോന്നുന്നു..’ – ആരതി പൊടി

ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞിറങ്ങിയ റോബിൻ ഫാഷൻ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയുമായി പ്രണയത്തിലായി പിന്നീട് വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ അതിഥിയായി ഒരു ടാസ്കിന് ഇടയിൽ ഡോക്ടർ റോബിൻ എത്തിയിരുന്നു.

അതിന് ശേഷം വലിയ രീതിയിലുള്ള നെഗറ്റീവ് ആണ് പുറത്ത് റോബിൻ ഉണ്ടായത്. റോബിനെ പുറത്താക്കുകയും ചെയ്തിരുന്നു. മത്സരാർത്ഥിയായി വന്ന സീസണിലും റോബിനെ പുറത്താക്കുക ആയിരുന്നു. റോബിന് ഷോയ്ക്ക് എതിരെ പുറത്തിറങ്ങിയ ശേഷം സംസാരിച്ചിരുന്നു. പക്ഷേ റോബിനെ സ്നേഹിച്ചവർ പോലും താരത്തിന് എതിരെ തിരിഞ്ഞിരുന്നു. റോബിന്റെ കാമുകിയായ ആരതിയും പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ആരതി തന്നെ ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി അഞ്ചാം സീസണിൽ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. “എന്നെയും സീസണിൽ ഫൈവിൽ വിളിച്ചിരുന്നു. ഡയറക്റ്റ് ആയിട്ട് തന്നെ വിളിച്ചിരുന്നു. പോകാൻ പറ്റാത്തതിൽ അഭിമാനം. അതുകൊണ്ടിപ്പോൾ ഭൂമിയിൽ നിൽക്കാൻ പറ്റുന്നുണ്ട്. പ്രവീൺ സാർ, ഡയറക്ടർ എന്നെ വിളിച്ചത്. പോകുന്നത് അപമാനം എന്നല്ല ഞാൻ പറഞ്ഞത്.

റോബിൻ പറഞ്ഞത് എഡിറ്റഡ് സ്ക്രിപ്റ്റഡ് ആക്കിയപോലെ അഭിമാനം, അപമാനം ആക്കരുത്. ഞാൻ പറഞ്ഞത് എനിക്ക് താല്പര്യമില്ലായിരുന്നു പോകാൻ, അതുകൊണ്ട് പോയില്ല. അത്രേയുള്ളൂ. ഡോക്ടർ എന്നോട് പോയിക്കൊള്ളാൻ ഒക്കെ പറഞ്ഞിരുന്നു. എനിക്ക് പഴ്സണലി താല്പര്യമുണ്ടായിരുന്നില്ല..”, എന്നായിരുന്നു ആരതിയുടെ പ്രതികരണം. ഡോക്ടർ ഇന്നേവരെ ആ ചാനലിന് കുറിച്ച് എവിടെയും മോശമായി പറഞ്ഞിട്ടില്ലെന്നും ആരതി പറഞ്ഞു.