‘മാരാരെ അളക്കാനുള്ള ടേപ്പ് ആ മൂന്നെണ്ണത്തിൻ്റെ കൈയിലും ഇല്ല..’ – വിമർശനങ്ങളോട് പ്രതികരിച്ച് അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ വിജയിയായ അഖിൽ മാരാർക്ക് എതിരെ മലയാളത്തിലെ ഒരു പ്രമുഖ വാർത്ത ചാനലിൽ പ്രോഗ്രാമിൽ വിമർശിച്ചതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അഖിൽ മാരാരുടെ ഉള്ളിലെ ജാതിയാണ് ആ പേരെന്നായിരുന്നു ആ പ്രോഗ്രാമിൽ വിമർശിച്ച് പറഞ്ഞതാണ്. അഖിലിനെതിരെ തന്നെയാണ് ആദ്യാവസാനം വരെ ആ പരിപാടിയിൽ അവർ സംസാരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടാണ് അഖിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നത്.

“എന്റെ പേരിലെ ജാതി എന്നിലെ സവർണ്ണമനോഭാവ സൃഷ്ടിയാണെന്നും ഞാൻ അതിന്റെ പ്രിവിലേജ് കൊണ്ടുനടക്കുന്ന ആളാണെന്നും പറഞ്ഞു മീഡിയ വണിന്റെ ഒരു ചർച്ച എന്റെ ശ്രദ്ധയിൽപെട്ടു. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിൽ അടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന മൂന്ന് വിഷജന്തുക്കളുടെ ശർദിലായി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ.

എന്റെ അസാന്നിദ്ധ്യത്തിൽ എന്നെക്കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിന്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം. മാരാരെ അളക്കാനുള്ള ടേപ്പ് ഈ മൂന്ന് എന്നതിന്റെ കൈയിലുമില്ല. അതുകൊണ്ട് ഫോക്കസ് ഔട്ടിൽനിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ നിങ്ങൾക്ക് നൽകട്ടെ. ഒന്ന്, സവർണ്ണ ഫാസിസ്റ്റായ ഞാൻ മൂന്ന് വർഷം താമസിച്ച ദളിത് കോളനി.

രണ്ട്, കോട്ടാത്തലയിൽ എൻ.എസ്.എസും കെപിഎംഎസും തമ്മിൽ നടന്ന ക്ഷേത്രഭൂമി കേസിൽ ഞാൻ ആർക്ക് ഒപ്പം നിന്നുവെന്ന് തിരക്കുക. മൂന്ന്, ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതനായി മൽസരിക്കാനുള്ള കാരണം അന്വോഷിക്കുക.. അല്ല ഞാൻ ഇത് ആരോടാ പറയുന്നത് വ ളിക്ക് വിളി കേൾക്കുന്ന ഈ 3 പേരോടോ..”, അഖിൽ മാരാർ പരിപാടിയിൽ സംസാരിച്ചവർക്ക് എതിരെ പ്രതികരിച്ചു.