‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ..’ – ഗർഭകാല ഓർമ്മകൾ പങ്കുവച്ച് നടി ഭാമ

‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ..’ – ഗർഭകാല ഓർമ്മകൾ പങ്കുവച്ച് നടി ഭാമ

മലയാളം, കന്നഡ സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു താരമായിരുന്നു നടി ഭാമ. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ഒരു സമയത്ത് ധാരാളം സിനിമകളിൽ നായികയായി തകർത്ത് അഭിനയിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ രംഗത്തേക്ക് വരുന്നത്.

ജയസൂര്യയുടെ നായികയായി ഒരുപാട് സിനിമകളിൽ ഭാമ അഭിനയിച്ചതോടെ ഹിറ്റ് ജോഡികളിൽ ഒന്നായി ഇത് മാറുകയും ചെയ്തിരുന്നു. ഖിലാഫത് എന്ന സിനിമയിലാണ് ഭാമ അവസാനമായി അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന ഒരാളാണ് ഭാമ. നടിയെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയായിരുന്ന ഭാമ നേരത്തെ കൂറുമാറിയിരുന്നു.

അതിന് താരത്തിന് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. പിന്നീട് കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുത്ത താരം ഗർഭിണിയായ ശേഷം വീണ്ടും സജീവമായി നിൽക്കാൻ തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ ഫേസ്ബുക്കിലും എല്ലാം ഭാമ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. 2021 മാർച്ചിൽ ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി ഭാമ തന്റെ ഗർഭകാല ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ്. സെറ്റുസാരി ധരിച്ച് ഭർത്താവിന് ഒപ്പം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ഭാമയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ, 6 മാസം ഗർഭിണിയായിരുന്ന സമയത്ത് എടുത്ത ചിത്രം..’, എന്ന ക്യാപ്ഷനോടെയാണ് ഭാമ ചിത്രങ്ങൾ പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ഫോട്ടോസ് ഇതുവരെ ഭാമ പോസ്റ്റ് ചെയ്തിട്ടില്ല.

CATEGORIES
TAGS