‘ഞാൻ ഹിന്ദുവാണ്, കരൾ തന്നത് ക്രിസ്ത്യാനി, രക്തം നൽകിയത് മുസ്ലിമുകളാണ്..’ – മതമല്ല സ്നേഹമാ വലുതെന്ന് ബാല

കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ ബാല തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്. സിനിമയിലെ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ബാല തന്റെ സംസാര ശൈലിയിലൂടെ ഒരുപാട് ആളുകളുടെ മനസ്സിലേക്ക് കയറി കൂടിയിട്ടുണ്ട്. ശാസ്ത്രക്രീയയ്ക്ക് ശേഷം ബാല നിരവധി പൊതുവേദികളിൽ അതിനെ കുറിച്ച് സംസാരിക്കുകയും തന്റെ ഡോണറെ പരിചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ബാല ഒരു വേദിയിൽ ശസ്ത്രക്രിയയെ കുറിച്ചും തനിക്ക് കരൾ തന്നെയാളെ കുറിച്ചുമൊക്കെ ഒരിക്കൽ കൂടി സംസാരിച്ചിരിക്കുകയാണ്. ‘എല്ലാവരോടും ഞാനൊരു കാര്യം ചോദിക്കട്ടെ? ഞാൻ ഏത് മതമാണെന്ന് നിങ്ങൾക്ക് അറിയുമോ? ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, എനിക്ക് കരൾ തന്ന ജോസഫ് ക്രിസ്ത്യാനിയാണ്. എനിക്ക് രക്തം നൽകിയവരിൽ കൂടുതൽ പേരും മുസ്ലിങ്ങളായിരുന്നു.

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാം എന്റെ ശരീരത്തിൽ കൂടി ഓടിക്കൊണ്ടിരിക്കുകയാണ്. ബുദ്ധനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ പറയട്ടെ മതമല്ല, ഈ ഭൂമിയിൽ സ്നേഹമാണ് ഏറ്റവും വലുത്. അത് മാത്രമേ വിജയിക്കൂ. അതിന് അപ്പുറം ഒന്നുമില്ല. ഒരു ഘട്ടത്തിൽ ഞാൻ മരിച്ചാലും അന്തസ്സായി.. ഒരു രാജാവായിട്ടെ മരിക്കൂവെന്ന് ഞാൻ തീരുമാനിച്ചു. അപ്പോൾ ദൈവം എന്നോട് പറഞ്ഞു, ഇല്ല.. ഇല്ല.. എന്നിട്ട് ഡോക്ടറെ എന്നെ ഏൽപ്പിച്ചു.

ഡോക്ടർ എന്ന് പറയുന്നത് വെറും ട്രീറ്റ്‌മെന്റ് തരുന്ന ഒരാളല്ല, നമ്മുടെ മനസ്സിനകത്ത് കയറി വരണം. എപ്പോഴേ മരിക്കേണ്ട ആളാണ് ഞാൻ. അതിന് ദൈവത്തോട് ഞാൻ നന്ദി പറയുകയാണ്..”, ബാല വേദിയിൽ വച്ച് കാണികളോട് പറഞ്ഞു. ജോസഫ് ഇപ്പോൾ ബാലയ്ക്ക് ഇപ്പോൾ സ്ഥിരമായി കാണുന്ന ഒരാളാണ്. അദ്ദേഹത്തിനോടുള്ള നന്ദിയും സ്നേഹമാണ് ഓരോ വേദിയിലും ബാല പറഞ്ഞിട്ടുള്ളത്. ജോസഫും പല വേദികളിൽ സംസാരിച്ചിട്ടുണ്ട്.