‘തന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ ബാല താരങ്ങളെ വേണമെന്ന് ഹണി റോസ്..’ – മോശം കമന്റുകളുമായി മലയാളികൾ

മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള ഒരു താരമാണ് നടി ഹണി റോസ്. സിനിമ രംഗത്ത് വന്നിട്ട് 18 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഒരു ഉദ്‌ഘാടന റാണി എന്ന പേരൊക്കെ താരത്തിനുണ്ടെങ്കിലും മലയാള സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഹണി റോസ് എന്നതിൽ സംശയമില്ല.

ട്രിവാൻഡ്രം ലോഡ്ജ് പോലെയുള്ള സിനിമകളിലെ വേഷം ഹണിയല്ലാതെ മറ്റാരും ചെയ്യുമെന്നും തോന്നുന്നില്ല. ഹണി റോസ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. അഞ്ച് ഭാഷകളിൽ ഇറങ്ങുന്ന സിനിമ, ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ സിനിമയിൽ ഹണിയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ ബാലതാരങ്ങളെ വേണമെന്ന് ഹണി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇതിന് താഴെ വന്നിരിക്കുന്ന കമന്റുകളിലും പലതും മോശമായിട്ടുള്ളതാണ്. ഹണിയെ ബോഡി ഷെയിം നടത്തുന്ന രീതിയിലുള്ള കമന്റുകളാണ് 90 ശതമാനം കമന്റും വന്നിട്ടുള്ളത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇതേപോലെയുള്ള കമന്റസ് വന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അത് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും, തലയിണ കെട്ടിവെക്കാൻ അറിയണോ എന്നിങ്ങനെ കമന്റുകൾ പുറമെ ഇതിലും മോശമായ കമന്റുകൾ അനവധിയാണ്.

മലയാളികൾ ഇത്രയും അധപതിച്ചുപോയോ എന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഹണിയുടെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഒന്ന് നോക്കിയാൽ മാത്രം മതി. ചിലർ അമ്മാവന്മാർ എന്ന ലേബൽ കൊടുത്ത് സ്വയം സന്തോഷം പകരുന്നുണ്ടെങ്കിലും എല്ലാ പ്രായത്തിലുള്ള ആളുകളും പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ടിട്ടുണ്ടെന്നതാണ് കാണാൻ കഴിയുന്നത്. ആനന്ദിനി ബാലയുടെ സംവിധാനത്തിൽ ഷിനോയ് മാത്യു, ബാദുഷ എൻഎം, എബ്രിഡ് ഷൈൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.