‘മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര, അമ്പലത്തിൽ അർച്ചന നടത്തി ആരാധകൻ..’ – കേക്ക് മുറിച്ച് താരം

ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്ലാവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന്റെ അവതാരകയായി വന്ന ശേഷമാണ് ലക്ഷ്മിയെ ഒരുപാട് പേർ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ധാരാളം ആരാധകരെയും ആ ഷോയിൽ വന്ന ശേഷം ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. 6 വർഷമായി ടെലിവിഷൻ റേറ്റിംഗിൽ മുന്നിലുള്ള ഒരു ഷോയായി അത് മുന്നേറികൊണ്ടിരിക്കുകയാണ്.

അതിന് പ്രധാന കാരണമെന്ന് പറയുന്നത് ലക്ഷ്മിയുടെ അവതരണ ശൈലി തന്നെയാണ്. ചിന്നു എന്നാണ് ആരാധകർ ലക്ഷ്മിയെ വിളിക്കുന്നത്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര തന്റെ മുപ്പത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ തവണയും തന്റെ ജന്മദിനം ആഘോഷപൂർവം തന്നെ ലക്ഷ്മി ആഘോഷിച്ചിട്ടുണ്ട്. കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പമാണ് ഈ തവണയും ജന്മദിനം ആഘോഷിച്ചത്.

അവർക്ക് ഒപ്പം കേക്ക് മുറിക്കുന്നതിന്റെയും അമ്മയുടെ ഒപ്പം ഫോട്ടോ പങ്കുവെക്കുകയുമൊക്കെ ലക്ഷ്മി ചെയ്തിട്ടുണ്ട്. ഇതിന് താഴെ ആരാധകരുടെ ആശംസകളുടെ കമന്റുകളാണ്. അത് മാത്രമല്ല, സ്റ്റാർ മാജിക്കിലെ താരങ്ങളും ലക്ഷ്മി പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ചിലതൊക്കെ സ്റ്റോറിയിലൂടെ ലക്ഷ്മി തന്നെ പങ്കുവച്ചിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി രീതിയിൽ ഒരു ആരാധകൻ ലക്ഷ്മിയുടെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്.

അമ്പലത്തിൽ പോയി ലക്ഷ്മിക്ക് വേണ്ടി അർച്ചന നടത്തിയ ചിത്രം ഒരു ആരാധകൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിൽ പോസ്റ്റ് ചെയ്യുകയും അത് കണ്ട് ലക്ഷ്മി അത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മിഥുൻ എന്ന ആരാധകനാണ് ലക്ഷ്മി നക്ഷത്രയുടെ പേരിൽ അർച്ചന കഴിപ്പിച്ചത്. ലക്ഷ്മി നക്ഷത്ര, രോഹിണി എന്ന നാളിലാണ് അർച്ചന നടത്തിയത്. പ്രസാദിന്റെ ഫോട്ടോയാണ് ആരാധകൻ പങ്കുവച്ചത്. ലക്ഷ്മിയുടെ ആരാധകർ പല സർപ്രൈസുകളും താരത്തിന് അയച്ചുകൊടുത്തിട്ടുമുണ്ട്.