‘ബീച്ചിൽ കുട്ടികളെ പോലെ ഓടിക്കളിച്ച് അശ്വതി ശ്രീകാന്ത്, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കൊച്ചിയിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച് പിന്നീട് ടെലിവിഷൻ അവതാരകയായി മാറി ജനങ്ങളുടെ മനസ്സുകളിൽ കയറിക്കൂടിയ ഒരു അവതാരകയാണ് അശ്വതി ശ്രീകാന്ത്. 2015-ൽ നടൻ സുരാജ് വെഞ്ഞാറമൂടിന് ഒപ്പം ഫ്ലാവേഴ്സ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിൽ അവതാരകയായി എത്തിയ ശേഷമാണ് ഒട്ടുമിക്ക മലയാളികൾക്കും അശ്വതി സുപരിചിതയായി മാറിയത്. അതൊരു തുടക്കം മാത്രമായിരുന്നു.

പിന്നീട് നിരവധി ചാനൽ ഷോകളിലും അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലുമൊക്കെ അവതാരകയായി തിളങ്ങി നിൽക്കുന്ന ഒരാളായി അശ്വതി മാറുകയും ചെയ്തു. കൂടുതലും കോമഡി ഷോകളിലാണ് അശ്വതി അവതാരകയായത്. പൊട്ടിച്ചിരിപ്പിക്കുന്ന കുസൃതി ചോദ്യങ്ങളും സംഭാഷണങ്ങളും കൊണ്ടാണ് അശ്വതി മലയാളികളെ കൈയിലെടുത്തിട്ടുള്ളത്. അവതരണ രംഗത്തിൽ നിന്ന് അഭിനയത്തിലേക്ക് അശ്വതി എത്തി.

ഫ്ലാവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന കോമഡി സീരിയലിൽ അശ്വതി അഭിനയിച്ചു. ഇടയ്ക്ക് മാറി നിന്നെങ്കിലും ഇപ്പോൾ വീണ്ടും അതിൽ അശ്വതി സജീവമായി അഭിനയിക്കുന്നുണ്ട്. അതിലെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡിൽ മികച്ച നടിയായി അശ്വതി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ട് സിനിമകളിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ അശ്വതിക്ക് രണ്ട് മക്കളുമുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോസിലൂടെയും കുറിപ്പുകളിലൂടെയും വീഡിയോസിലൂടെയും ഒക്കെ സജീവമായി നിൽക്കുന്ന ഒരാളാണ് അശ്വതി. ഇപ്പോഴിതാ കടൽ തീരത്ത് കുട്ടികളെ പോലെ ഓടി കളിക്കുന്ന ഫോട്ടോസ് തന്റെ ആരാധകർക്ക് ഒപ്പം അശ്വതി പങ്കുവച്ചിരിക്കുകയാണ്. ആരാധകരിൽ കൂടുതൽ പേരും അശ്വതിയുടെ ഫോട്ടോസിലെ കണ്ണുകളിലെ തിളക്കത്തെ കുറിച്ചാണ് പറഞ്ഞത്.