‘തൂവെള്ള ഗൗണിൽ വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി സുബി സുരേഷ്..’ – ചിത്രം കണ്ട് നെഞ്ചുപൊട്ടി ആരാധകർ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി മാസമായിരുന്നു മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി സുബി സുരേഷ് നമ്മെ വിട്ടുപിരിഞ്ഞത്. വളരെ അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു അത്. മലയാളികൾ ഒന്നടങ്കം വേദനിച്ച ആ മരണ വാർത്തയ്ക്ക് പിന്നാലെ സുബി വിവാഹിതയാകാൻ തീരുമാനിച്ചിരുന്ന കാര്യം കൂടി അറിഞ്ഞപ്പോൾ വേദന ഇരട്ടിയായി മാറിയിരുന്നു.

സിനിമാലയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സുബി, നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. മരണത്തിന് പിന്നാലെ താരം നേരത്തെ ഷൂട്ട് ചെയ്തു വച്ചിരുന്ന ചില വീഡിയോ സുബിയുടെ ചാനലിലൂടെ ഒപ്പം ഉള്ളവർ പങ്കുവച്ചിരുന്നു. സുബിയെ സ്നേഹിക്കുന്നവർക്ക് വേണ്ടി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സജീവമായി വെക്കുമെന്ന് താരത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സുബിയുടെ ഫേസ് ബുക്ക് പേജിൽ വന്ന പോസ്റ്റാണ് മലയാളികളെ ഒന്നടങ്കം സങ്കടത്തിൽ കൊണ്ട് എത്തിച്ചിരിക്കുന്നത്. സുബി വിവാഹിതയാകാൻ പോകുന്നുവെന്ന് എല്ലാവർക്കും അറിയാമായിരുന്നു. സുബി ഒരു വധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി തൂവെള്ള നിറത്തിലെ ഗൗണിൽ തിളങ്ങി നിൽക്കുന്ന ഒരു ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മാലാഖയെ പോലെയുണ്ടെന്ന് ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.

ചിലർ വിഷമം സഹിക്കാനാവാതെ ഇനി ഫോട്ടോസ് പങ്കുവെക്കരുതേ എന്ന് കൂടി പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 22-നായിരുന്നു സുബി മലയാളികളെ വിട്ടുപോയത്. 25 വർഷത്തിൽ അധികമായി സിനിമയിലും, ടെലിവിഷൻ ഷോകളിലും സജീവമായി നിന്നിരുന്നു സുബി. ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ സുബിയുടെ ബന്ധു വന്നിരുന്നെങ്കിലും അത് വേണ്ടി വന്നില്ല.