‘വെളിവും ബോധവുമുള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ..’ – സ്വീകരണം നൽകിയത് എതിരെ അശ്വതി ശ്രീകാന്ത്

ബസിൽ പെൺകുട്ടിക്ക് നേരെ ന ഗ്നതാ പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി സവാദിന് ഈ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സവാദിന് സ്വീകരണം നൽകിയിരുന്നു ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന. ഓൾ കേരള മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ സവാദിനെ മാലയിട്ട് സ്വീകരിച്ചത്.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സ്ത്രീകൾക്ക് നേരെ ഇത്തരം മോശം പ്രവർത്തി ചെയ്തയൊരാളെ മാലയിട്ട് സ്വീകരിച്ചത് എന്തിനാണെന്നാണ് പലരും ചോദ്യം ഉന്നയിച്ചത്. എന്ത് സന്ദേശമാണ് ഇത് സമൂഹത്തിന് നൽകുന്നതെന്നും പലരും വിമർശിച്ചു. ഞങ്ങളെല്ലാം ഒപ്പമുണ്ട് എന്നായിരുന്നു പുറത്തിറങ്ങിയ സവാദിനോട് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞത്.

സവാദിന് സ്വീകരണം നൽകിയതിന് എതിരെ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രതികരിച്ചിരിക്കുകയാണ്. “സ്വീകരണം കൊടുത്തതിൽ അല്ല, ‘ഓൾ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം..”, എന്നായിരുന്നു ഇതിന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് കുറിച്ചത്.

ഇങ്ങനെയൊരു സംഘടനയുണ്ടെന്ന് നാലാൾ അറിയാൻ വേണ്ടി ചെയ്തായിരിക്കുമെന്ന് പലരും പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു. ആദ്യ മുതൽക്ക് തന്നെ സവാദിന് പിന്തുണച്ച് പലരും വരുന്നുണ്ടായിരുന്നു. ചിലർ അദ്ദേഹത്തിന്റെ പാർട്ടിയും മതവും നോക്കി വരെ പിന്തുണ നൽകിയിട്ടുണ്ട്. പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇത് ചെയ്തത് എന്നായിരുന്നു മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് അജിത് പറഞ്ഞത്.