‘ദിലീപിന്റെയും കാവ്യയുടെയും കൈ പിടിച്ച് മഹാലക്ഷ്മി, ക്യൂട്ടെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ധാരാളം ദമ്പതികളുണ്ട്. അവരിൽ മലയാളികൾ ഏറെ ഉറ്റുനോക്കുന്ന താരദമ്പതികളാണ് ദിലീപും കാവ്യാമാധവനും. ഇരുവരും നേരത്തെ വിവാഹിതരായി ബന്ധം വേർപിരിഞ്ഞ ശേഷം ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരാണ്. 2016-ലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. 2018-ൽ ഒരു പെൺകുഞ്ഞും താരദമ്പതികൾക്ക് പിറന്നിരുന്നു. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.

ദിലീപിന്റെ ആദ്യ മകളായ മീനാക്ഷിയും താരത്തിന് ഒപ്പമാണ് താമസിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയുടെയും ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും കൈപിടിച്ച് വരുന്ന മഹാലക്ഷ്മിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആരാധകർ താരകുടുംബത്തിനെ വളയുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

കുഞ്ഞു മഹാലക്ഷ്മി മാതാപിതാക്കൾക്ക് ഒപ്പം അവരുടെ ആരാധകരുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. മഹാലക്ഷ്മിയെ സ്കൂളിൽ ചേർക്കാൻ വന്നതാണോ, അതോ ഇത് ഏതേലും ഹോസ്പിറ്റലിൽ പോയിട്ട് വന്നതാണോ എന്നൊക്കെ സംശയങ്ങൾ വീഡിയോയുടെ താഴെ വന്നിട്ടുണ്ട്. പക്ഷേ യഥാർത്ഥത്തിൽ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോയാണ് ഈ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മീനാക്ഷിയെ കാണാൻ വേണ്ടി ദിലീപും കാവ്യയും മഹാലക്ഷ്മിയും കൂടി പോകുവാണോ യാത്രയുടെ ഉദ്ദേശമെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. മഹാലക്ഷ്മിയെ കാണാൻ എന്തൊരു ക്യൂട്ട് ആയിട്ടുണ്ടെന്ന് പലരും വീഡിയോയുടെ താഴെ കമന്റും ചെയ്തിട്ടുണ്ട്. ദിലീപിനെ പോലെ തന്നെയുണ്ട് മഹാലക്ഷ്മിയെ കാണാൻ എന്നും പലരും കമന്റുകൾ ഇട്ടിട്ടുണ്ട്. വോയിസ് ഓഫ് സത്യനാഥ് ആണ് ദിലീപിന്റെ അടുത്ത സിനിമ.