‘കടൽ തീരത്ത് പാറിപ്പറന്ന് യുവനടി അഷിക അശോകൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലോ സീരിയലുകളിലോ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള ഒരുപാട് പേരുണ്ട്. ടിക്-ടോക് പോലെയൊരു പ്ലാറ്റഫോമിന്റെ വരവോടെയാണ് വൈറൽ താരങ്ങൾ വന്നു തുടങ്ങിയത്. പിന്നീട് ഇൻസ്റ്റാഗ്രാം റീൽസ് വന്നപ്പോൾ അത് വഴിയും ആരാധകരെ നേടിയിട്ടുള്ള ഒരുപാട് പേരുണ്ട്. പലരുടെയും ലക്ഷ്യം സിനിമയിൽ മുഖം കാണിക്കുക എന്നത് തന്നെയാണ്.

വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന പിന്തുണ വളരെ കുറച്ച് റീൽസ് വീഡിയോ ചെയ്ത ചിലർ നേടുന്നുണ്ട്. റീൽസിലൂടെ ധാരാളം മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു താരമാണ് അഷിക അശോകൻ. റീൽസ് ക്വീൻ എന്നറിയപ്പെടുന്ന അഷിക മോഡലിംഗ് രംഗത്ത് സജീവമാണ്. ഇത് കൂടാതെ ചില ഷോർട്ട് ഫിലിമുകളും വെബ് സീരീസുകളിലും മ്യൂസിക് വീഡിയോസിലും അഷിക അഭിനയിച്ചിട്ടുണ്ട്.

‘നീഹാരം പെയ്ത രാവിൽ’ എന്ന സൂപ്പർഹിറ്റ് ഷോർട്ട് ഫിലിമിലൂടെ കുറെ മലയാളികൾക്ക് സുപരിചിതയായ അഷിക അതിന് മുമ്പ് തന്നെ സജീവമാണ്. തമിഴിൽ ദൃശ്യത്തിലെ വരുൺ പ്രഭാകറായി തിളങ്ങിയ റോഷൻ ബഷീറിന് ഒപ്പം പുതിയ സിനിമയിലും അഷിക അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും അഷിക ഈ കാലയളവിൽ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ കടൽ തീരത്ത് തൂവെള്ള നിറത്തിലെ മിനി സ്കർട്ടിലും ടോപ്പിലുമുള്ള ഒരു കിടിലം ഗ്ലാമറസ് ഷൂട്ട് നടത്തിയിരിക്കുകയാണ് അഷിക. ഇമതിയാസ്‌ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കടൽ തീരത്തിലൂടെ പാറിപ്പറന്ന് നടക്കുന്ന ഒരു പെൺകുട്ടിയായി അഷിക തിളങ്ങിയപ്പോൾ ആരാധകർ ആ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. നല്ല കമന്റുകളും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായി.