‘അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ!! ആശുപത്രിയിൽ നിന്നെത്തിയ കുട്ടി ആരാധകൻ..’ – ചേർത്ത് നിർത്തി സുരേഷ് ഗോപി

മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാള സിനിമയുടെ മൂന്നാമൻ ആരാണെന്ന് ചോദിച്ചാൽ പ്രേക്ഷകർക്ക് ഒട്ടും ആലോചിക്കാതെ തന്നെ പറയുന്ന പേര് സുരേഷ് ഗോപിയുടേത് ആയിരിക്കും. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ കുറച്ച് വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും അദ്ദേഹം വീണ്ടും ഇപ്പോൾ സിനിമയിലേക്ക് തന്നെ മടങ്ങിയെത്തിരിക്കുകയാണ്. 250-ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

തിരിച്ചുവരവിൽ വരിവരിയായി സിനിമകൾ സുരേഷ് ഗോപിയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപി എന്ന സൂപ്പർസ്റ്റാർ എന്ന പറയുമ്പോൾ തന്നെ ആളുകൾ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ കുറിച്ചും പറയാതെ പോകാറില്ല. സഹായവുമായി തനിക്ക് മുന്നിൽ എത്തുന്നത് ആരാണെങ്കിലും സുരേഷ് ഗോപി അദ്ദേഹത്തിനെ കൊണ്ട് സാധിക്കുന്ന രീതിയിൽ വേണ്ടത് ചെയ്യാറുണ്ട്.

സുരേഷ് ഗോപിയുടെ 255-മാതെ സിനിമയായ ജെ.എസ്.കെ ഈ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മാധവ് ഇതിന് മുമ്പ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒറ്റ സീനിൽ ക്യാമറയ്ക്ക് മുന്നിൽ വന്നിട്ടുണ്ട്. പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് നായികയായി ചിത്രത്തിൽ അഭിനയിക്കുന്നത്.

അതെ സമയം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നൊരു മനോഹരമായ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലൊക്കേഷനിൽ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വേണ്ടി ഒരുപാട് ആളുകൾ കൂടിയിരുന്നു. ആ സമയത്താണ് കൈയിൽ കെട്ടുമായി ഒരു കൊച്ചുബാലൻ സുരേഷ് ഗോപിയുടെ അരികിലേക്ക് എത്തുന്നത്. “അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ” എന്ന് കുഞ്ഞ് ആരാധകനും ചേച്ചി കുട്ടിയും ചോദിക്കുന്നത് വീഡിയോയിൽ കാണാം.

കുട്ടിയെ ശ്രദ്ധിച്ച ആരാധകൻ ഇത് എന്ത് പറ്റിയതാണെന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തെ കാണാൻ വേണ്ടി ആശുപത്രിയിൽ നിന്ന് നേരിട്ട് വന്നതാണെന്ന് കുഞ്ഞിന്റെ കൂടെയുള്ളവർ മറുപടി കൊടുത്തു. രണ്ട് കുട്ടികളെയും ചേർത്ത് നിർത്തി സുരേഷ് ഗോപി ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. പാപ്പൻ എന്ന സിനിമയ്ക്ക് ശേഷം “മേം ഹൂം മൂസ”യാണ് സുരേഷ് ഗോപിയുടെ അവസാനമായി ഇറങ്ങിയത്.