‘ഗോദയിലെ നായികയല്ലേ ഇത്!! കറുപ്പിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി വാമിഖ ഗബ്ബി..’ – ഫോട്ടോസ് വൈറൽ

മിന്നൽ മുരളിക്ക് മുമ്പ് ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ഗോദ. ഗുസ്തി ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തിൽ ടോവിനോ തോമസ് ‘ആഞ്ജനേയ ദാസ്’ എന്ന റോളിൽ മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടിയ ഒരു പഞ്ചാബി സുന്ദരിയായ നായികയുമുണ്ടായിരുന്നു. ആദ്യ മലയാള സിനിമയായിരുന്നു.

വാമിഖ ഗബ്ബി എന്ന പഞ്ചാബി നടിയാണ് ഗോദയിൽ നായികയായി അഭിനയിച്ചരുന്നത്. അദിതി സിംഗ് എന്ന കഥാപാത്രമായി അഭിനയിച്ച വാമിഖയുടെ ഒരു ഗംഭീര പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഗുസ്തി പഠിച്ച ഒരു പെൺകുട്ടിയായി തന്നെ വാമിഖയുടെ പ്രകടനം കണ്ടപ്പോൾ പ്രേക്ഷകർക്ക് തോന്നുകയും ചെയ്തിരുന്നു. ഹിന്ദി ചിത്രമായ ജബ് വീ മെറ്റിൽ ചെറിയ റോളിൽ അഭിനയിച്ചുകൊണ്ടാണ് വാമിഖ സിനിമയിലേക്ക് എത്തുന്നത്.

അതിന് ശേഷം ഹിന്ദിയിൽ നാലോളം സിനിമകളിൽ തിളങ്ങിയ വാമിഖ പിന്നീട് സ്വന്തമായ ഭാഷയെ പഞ്ചാബിയിൽ മൂന്ന് സിനിമകളിൽ അഭിനയിക്കുകയും ശേഷം തെലുങ്കിലേക്ക് എത്തുകയും പിന്നാലെ തമിഴിലും അഭിനയിച്ച ശേഷമാണ് താരം മലയാളത്തിലേക്ക് എത്തിയത്. ഗോദ കൂടാതെ പൃഥ്വിരാജ് നായകനായ ‘9’ എന്ന സിനിമയിലും വാമിഖ അഭിനയിച്ചിട്ടുണ്ട്. 83 എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി വാമിഖ അഭിനയിച്ചത്.

മലയാളത്തിൽ വാമിഖയുടെ പുതിയ ഒരു സിനിമ അന്നൗൺസ് ചെയ്തിട്ടുണ്ട്. അതെ സമയം ഇൻസ്റ്റാഗ്രാമിൽ വാമിഖ പോസ്റ്റ് ചെയ്ത പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലെ ഔട്ട്.ഫിറ്റിൽ അതിസുന്ദരിയായ കാണപ്പെടുന്ന വാമിഖ ഓഷോയുടെ ഒരു കോട്ടും ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. അതി ഗംഭീരമായ വാമിഖയുടെ ചിത്രങ്ങൾക്ക് താഴെ ധാരാളം കമന്റുകളും വന്നിട്ടുണ്ട്.


Posted

in

by