തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങളും വിമർശനങ്ങളും കേൾക്കുന്ന താരം നടി നിമിഷ സജയനാണ്. തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല പിന്നല്ലേ ഇന്ത്യ എന്ന് അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ നിമിഷ നടത്തിയ പ്രസ്താവനയാണ് ഇതിന് കാരണമായത്. നിമിഷ ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിന്ന് വലിയ സൈബർ അറ്റാക്ക് നേരിടുന്നുണ്ട്.
ഇപ്പോഴിതാ നിമിഷയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആര്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. “പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്ര,മണം അപലപനീയവും പ്രതിഷേധാർഹവുമാണ്. നാല് വർഷം മുൻപ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോൾ ആക്ര,മിക്കപ്പെടുന്നത്.
സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘ പരിവാറിന്റെ സൈബർ ക്രിമി,നലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രതേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇത് ഒരുതരം മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നു..”, ആര്യ കുറിച്ചു.