‘നിമിഷ സജയനെതിരെ നടക്കുന്ന സൈബർ അറ്റാക്ക് അപലപനീയം..’ – നിമിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചിന്ത ജെറോം

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരാളാണ് നടി നിമിഷ സജയൻ. അഞ്ച് വർഷം മുമ്പ് ഒരു പൊതുപരിപാടിയിൽ പറഞ്ഞ വാക്കുകളാണ് നിമിഷയ്ക്ക് വിനയായി മാറിയിരിക്കുന്നത്. ആ വാക്കുകളെ പരിഹസിച്ചുകൊണ്ട് സൈബർ ഇടങ്ങളിൽ ബിജെപി അനുകൂല പ്രവർത്തകർ നിമിഷയ്ക്ക് എതിരെ ട്രോളുകളും വിമർശനങ്ങൾ ഉന്നയിക്കുകയാണ്.

തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, പിന്നല്ലേ ഇന്ത്യ എന്നായിരുന്നു നിമിഷ പറഞ്ഞിട്ടുണ്ടായിരുന്നത്. ഇതിന് എതിരെയാണ് തൃശ്ശൂരിൽ ബിജെപി ജയിച്ചപ്പോൾ തിരിച്ചുപ്രതികരണങ്ങൾ ഉണ്ടായത്. പ്രതികരണത്തിൽ നിന്ന് സൈബർ അറ്റാക്കിലേക്ക് അത് മാറുകയും ചെയ്തിരിക്കുകയാണ്. പക്ഷേ നിമിഷയെ പിന്തുണച്ചുകൊണ്ട് അധികം ആരും പ്രതേകിച്ച് സിനിമയിൽ നിന്ന് വന്നിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. അന്ന് നിമിഷ അത് പറഞ്ഞപ്പോൾ ചിന്തിച്ചില്ലല്ലോ എന്നും എങ്കിലും നിമിഷയ്ക്ക് ഇങ്ങനെ ട്രോളുകൾ നേരിടേണ്ടി വരുന്നതിൽ വിഷമം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. അതുപോലെ സംഘപരിവാറിന്റെ സൈബർ അറ്റാക്കിന് നിമിഷയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നേരത്തെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ഇടതുപക്ഷ അനുയായിയായ ചിന്ത ജെറോം ഈ വിഷയത്തിൽ നിമിഷയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. “പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്ര,മണം അപലപനീയവും പ്രതിഷേധാർഹവുമാണ്..”, ഇതായിരുന്നു ചിന്ത കുറിച്ചത്. ചിന്ത പങ്കുവച്ച പോസ്റ്റിന് താഴെയും ഒരുപാട് പേർ നിമിഷയെ പരിഹസിച്ചുള്ള കമന്റുകൾ ഇട്ടിട്ടുണ്ട്.