‘ഇതാണ് ഞങ്ങളുടെ അയാൻ! കുഞ്ഞിന്റെ മുഖവും പേരും വെളിപ്പെടുത്തി നടി അർച്ചന സുശീലൻ..’ – ക്യൂട്ട് എന്ന് ആരാധകർ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അർച്ചന സുശീലൻ. ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന വില്ലത്തി വേഷത്തിലൂടെയാണ് അർച്ചന മലയാളികളുടെ ശ്രദ്ധനേടുന്നത്. അതിന് ശേഷം നിരവധി പരമ്പരകളിൽ അർച്ചന ഭാഗമായി. സിനിമയിലും അർച്ചനയ്ക്ക് അവസരം ലഭിച്ചു. മലയാളത്തിന് പുറമേ തമിഴിൽ സീരിയലിലും താരം തിളങ്ങി.

അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. 2014-ൽ മനോജ് യാദവ് എന്നയാളുമായി വിവാഹിതയായ അർച്ചന പിന്നീട് ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിരുന്നു. 2021-ൽ അർച്ചന അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവീൺ നായരുമായി വീണ്ടും വിവാഹിതായാവുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ഡിസംബർ 28-നായിരുന്നു അർച്ചനയ്ക്ക് പ്രവീണിനും ഒരു ആൺകുഞ്ഞ് ജനിച്ചത്.

ഇതിന്റെ സന്തോഷം തൊട്ടടുത്ത ദിവസം അർച്ചന തന്നെയാണ് ആരാധകരുമായി ആദ്യം അറിയിച്ചത്. സാധാരണ കുഞ്ഞ് ജനിച്ചാൽ സിനിമ, സീരിയൽ താരങ്ങൾ അവരുടെ മുഖം അധികം സാമൂഹിക മാധ്യമങ്ങളിൽ ആദ്യം കാണിക്കാറില്ല. എന്നാൽ അർച്ചന ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം കാണിക്കുകയും പേര് ആരാധകരുമായി പങ്കുവച്ചിരിക്കുകയുമാണ്. അയാൻ എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്.

“അച്ഛനും അമ്മയ്ക്കും ഒപ്പം അയാൻ..”, എന്നാണ് കുഞ്ഞിന് ഒപ്പമുള്ള അർച്ചനയുടെയും ഭർത്താവിന്റെയും ഫോട്ടോസിന് ഒപ്പം താരം കുറിച്ചത്. രഞ്ജിനി ജോസ്, ആര്യ ബഡായ്, വൈഗാ റോസ്, ബഷീർ ഭാസി, ബീന ആന്റണി, ദീപൻ മുരളി, സീമ വിനീത്, ദിയ മേനോൻ തുടങ്ങിയ താരങ്ങൾ കമന്റുകൾ ഇടുകയും ചെയ്തു. 2021 മുതൽ അഭിനയ രംഗത്ത് നിന്നും അർച്ചന ബ്രേക്ക് എടുത്തിരിക്കുകയാണ്. ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു അർച്ചന.