‘ജന്മദിനാശംസകൾ പപ്പാ! എന്റെ ഹീറോ.. മിസ് യു, ജഗതിക്ക് ആശംസ നേർന്ന് മകൾ പാർവതി..’ – ഏറ്റെടുത്ത് മലയാളികൾ

38 വർഷത്തോളം മലയാള സിനിമയിൽ വളരെ സജീവമായി അഭിനയിക്കുകയും 2012-ൽ ഒരു വാഹനാപകടത്തെ തുടർന്ന് സിനിമ ജീവിതത്തിൽ ബ്രേക്ക് വരികയും അഭിനയം താത്കാലികമായി നിർത്തുകയും ചെയ്ത ഒരാളാണ് നടൻ ജഗതി ശ്രീകുമാർ. ആദ്യമൊക്കെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് മലയാളി പ്രേക്ഷകർ കാത്തിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് നടക്കാൻ സാധിക്കുകയില്ല എന്ന് മനസ്സിലായതോടെ സങ്കടത്തിലാവുകയും ചെയ്തു.

സംസാരിക്കുന്നതിലും ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുണ്ട്. ഇനി പൂർണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചുവരുമോ എന്ന് ഇപ്പോഴും ഉറ്റുനോക്കുന്ന മലയാളികളുണ്ട്. അദ്ദേഹം അഭിനയിച്ചുതീർത്ത കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. മാറിനിൽക്കുമ്പോഴും അദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയ്ക്ക് ഇതുവരെ നികത്താൻ സാധിച്ചിട്ടില്ല. ഇനി അദ്ദേഹത്തെ പോലെ മറ്റൊരാൾ വരുമെന്നും തോന്നുന്നില്ല.

ഈ കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാം ജന്മദിനം. അദ്ദേഹത്തിന് ഒപ്പം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച മോഹൻലാൽ ഉൾപ്പടെയുള്ളവർ ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർ അദ്ദേഹത്തെ സ്ഥിരമായി കാണാൻ വീട്ടിലേക്ക് പോകാറുണ്ട്. ചിലർ പഴയ ഓർമ്മകൾ പങ്കുവെക്കുകയും ജഗതി അത് ഓർത്തെടുത്ത് പ്രതികരിക്കാറുമുണ്ട്.

ജന്മദിനത്തിൽ ജഗതിയുടെ മകൾ പാർവതി ഷോൺ അച്ഛന് ജന്മദിനം ആശംസിച്ച് പോസ്റ്റ് ഇട്ടിരുന്നു. “ജന്മദിനാശംസകൾ പപ്പാ.. എന്റെ ഹീറോ, എന്റെ ജീവൻ.. നിങ്ങൾ എന്നും ഒരുപാട് സ്നേഹിക്കുന്നു. മിസ് യു..”, എന്നായിരുന്നു ജഗതിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് പാർവതി കുറിച്ചത്. പാർവതിയുടെ പോസ്റ്റിന് താഴെ ജഗതിയെ സ്നേഹിക്കുന്ന നൂറ് കണക്കിന് ആളുകളാണ് കമന്റുമായി എത്തിയിട്ടുള്ളത്.