‘എന്റെ സാമ്രാജ്യത്തിലെ പടനായകൻ സ്വാഗതം..’ – വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത് നടി അനുശ്രീ

മലയാള തനിമയുള്ള മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികനടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടി പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുത്ത ഒരാളാണ് നടി അനുശ്രീ എന്ന് പറയേണ്ടി വരും.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് അനുശ്രീ. തന്റെ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളും ഫോട്ടോസുമെല്ലാം അനുശ്രീ അതിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമയിൽ വന്നിട്ട് 8 വർഷത്തോളം ആയിട്ടേയുള്ളുവെങ്കിലും ഒരുപാട് ആരാധകർ താരത്തിന് ഉണ്ട്. അതിന് പ്രധാനകാരണം അനുശ്രീയുടെയും നാട്ടിലെയും ആളുകളോടുള്ള ഇടപെടലുകൾ കൊണ്ടാണ്.

ഇപ്പോഴിതാ തന്റെ വീട്ടിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്ത ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് നടി. സഹോദരൻ അനൂപിനും ഭാര്യ ഭാര്യ അതിരയ്ക്കും കുഞ്ഞു പിറന്ന സന്തോഷമാണ് താരം പങ്കുവച്ചത്. കുഞ്ഞിനെ തന്റെ കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തത്.

തനിക്കൊരു അന്തരാവൻ ഉണ്ടായിയെന്ന് അനുശ്രീ പറയുന്നത് വളരെ രസകരമായ ഒരു പോസ്റ്റിലൂടെയാണ്. ‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം.. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്.. എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം..’, അനുശ്രീ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചു.

ആനന്ദ നാരായണൻ എന്നാണ് കുഞ്ഞിന്റെ പേര്. കുറെ പേർ കുഞ്ഞിനെ കണ്ടാൽ ചേച്ചിയെ പോലെയുണ്ടെന്ന് കമന്റ് ഇട്ടിട്ടുണ്ട്. നിരവധി ആരാധകർ താരത്തിന്റെ സഹോദരനും ഭാര്യക്കും കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

CATEGORIES
TAGS