‘സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം, ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു..’ – ഷൂട്ടിംഗ് ഉടൻ എന്ന് താരം!!

‘സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം, ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു..’ – ഷൂട്ടിംഗ് ഉടൻ എന്ന് താരം!!

മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250 ആം ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സുരേഷ് ഗോപി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ചത്.

‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു..!’, എന്ന ക്യാപ്ഷനോടെ സംവിധായകൻ മാത്യൂസ് തോമസിനും ടോമിച്ചൻ മുളകുപാടത്തിനും ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചു. 25 കോടിയിൽ അധികം ബജറ്റ് വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനും താരങ്ങളുമെല്ലാം തീരുമാനമായി.

പാലാ, കൊച്ചി, മലേഷ്യ, മംഗളൂരു തുടങ്ങിയ സ്ഥാനങ്ങളിലാണ് സിനിമയുടെ കൂടുതൽ ഭാഗവും ഷൂട്ട് ചെയ്യുന്നത്. ടോമിച്ചനും മാത്യൂസും സുരേഷ് ഗോപിയുടെ തിരുവന്തപുരത്തെ വീട്ടിൽ എത്തി കാര്യങ്ങൾ എല്ലാം തീരുമാനിച്ചു. വില്ലനും നായകനും മലയാളത്തിൽ നിന്ന് ഉള്ളവർ തന്നെ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

വില്ലന്റെയും നായികയുടെ കാര്യങ്ങൾ പുറത്തുവിട്ടില്ലയെങ്കിലും സിനിമയിൽ സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിക്കുന്ന മറ്റു താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിജയ രാഘവൻ, മുകേഷ്, കെ.പി.എസ്.സി ലളിത, രഞ്ജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ 250-മത് ചിത്രം എന്ന ലേബലിൽ മാത്രമല്ല സിനിമ ഇറങ്ങുന്നത്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ഒറ്റക്കൊമ്പൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ കഥയുമായി സാമ്യമുണ്ടെന്ന രീതിയിൽ കേസ് ഒക്കെ വന്നിരുന്നു. അതെല്ലാം മാറിയാണ് ഇപ്പോൾ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നത്.

CATEGORIES
TAGS