‘അസാമാന്യ മെയ്‌വഴക്കവുമായി ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ്..’ – ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

‘അസാമാന്യ മെയ്‌വഴക്കവുമായി ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസ്..’ – ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

‘അലാദിൻ’ എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് ശ്രീലങ്കൻ വംശജയായ താരമാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. മോഡലിംഗിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വന്ന ജാക്വിലിന്‍ പിന്നീട് ബോളിവുഡിലെ സ്വപ്നസുന്ദരിയായി മാറുകയായിരുന്നു. നിരവധി സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകളിൽ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 വർഷംകൊണ്ട് ജാക്വിലിന്‍ ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം കടത്തി കഴിഞ്ഞു. ഹൗസ് ഫുള്‍, മർഡർ 2, റെയ്‌സ് 2, ഹൗസ് ഫുള്‍ 2, കിക്ക്‌, ബാഗി 2, റെയ്‌സ് 3 തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നെറ്ഫ്ലിക്സിൽ പുറത്തിറങ്ങിയ മിസിസ്.സീരിയൽ കില്ലർ എന്ന സിനിമയിലാണ് ജാക്വിലിന്‍ അവസാനമായി അഭിനയിച്ചതിൽ പുറത്തിറങ്ങിയത്.

2021-ൽ ജാക്വിലിന്‍ അഭിനയിക്കുന്ന 4 സിനിമകളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ തന്റെ ആരാധകരെ അസാമാന്യ മെയ്‌വഴക്കത്തിന്റെ ചിത്രങ്ങൾ കാണിച്ച് ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് താരം. വരുന്നു ഷീ റോക്സ് ലൈഫ് എന്ന് ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

നൃത്തത്തിനും ഫിറ്റ്നെസ്സിനും മുൻ‌തൂക്കം നൽകുന്ന ഷീ റോക്സ് ലൈഫ് എന്നതിന്റെ ഭാഗമായിട്ടാണ് ജാക്വിലിന്‍ ചിത്രങ്ങൾ പങ്കുവച്ചത്. 35 വയസ്സായി താരത്തിന്റെ മെയ്‌വഴക്കം കണ്ടിട്ട് ഒരുപാട് പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ജാക്വിലിന്‍ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

CATEGORIES
TAGS