‘ജീവിതത്തിലെ എന്റെ നെടുംതൂണുകൾക്ക് ഒരു വലിയ ആലിംഗനം..’ – ഹൃദയം തൊടും കുറിപ്പുമായി നടി അനുശ്രീ

സ്വന്തമായി വീട് എന്നത് ഏവരുടെയും ഒരു സ്വപ്നമാണ്. അത്തരത്തിൽ ഒരു മനോഹരമായ സ്വപ്നം നടന്നതിന്റെ സന്തോഷം ഈ കഴിഞ്ഞ ദിവസമാണ് അനുശ്രീ ആരാധകരുമായി പങ്കുവച്ചത്. അനുശ്രീ നായർ, എന്റെ വീട് എന്ന് കാണിച്ചുകൊണ്ട് താരം ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ടായിരുന്നു. സിനിമയിലെ താരങ്ങൾ അനുശ്രീയുടെ പുതിയ വീട് കാണാൻ എത്തുന്ന ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്.

ഇപ്പോഴിതാ തന്റെ ഏറെ പ്രിയപ്പെട്ട കുടുംബക്കാർക്കും അടുത്ത സുഹൃത്തുകൾക്കും ഈ അവസരത്തിൽ നന്ദി പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവച്ചിട്ടുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. “ജീവിതത്തിലെ എൻ്റെ ശക്തിക്കും നെടുംതൂണുകൾക്കും ഒരു വലിയ ആലിംഗനം.. വളരെ നാളത്തെ സൗഹൃദ ബന്ധത്തിൽ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് ജീവിതത്തിന് അഭേദ്യമായ സുഹൃത്തുക്കളായി മാറിയ ചുരുക്കം ചിലർ വരെ.

ഈ കുറിപ്പ് 2024 ജനുവരി 26 വരെയുള്ള എന്റെ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നതിന് ഒരു നന്ദി കുറിപ്പ് മാത്രമല്ല, നിങ്ങൾ എന്നോട് എത്ര മാത്രം അർത്ഥമാക്കുന്നു എന്ന് മനസിലാക്കാൻ ഞാൻ എഴുതുന്ന കുറച്ച് വാക്കുകൾ ആണ് ഇത്. നിങ്ങൾ ഓരോരുത്തരും എന്നെ അടുത്ത കുടുംബത്തെപ്പോലെ കാണുകയും വളരെ അധികം എന്നെ പിന്തുണയ്ക്കുകയും ചെയ്തു. എൻറെ നട്ടെല്ല് ആയതിന് നിങ്ങളോട് ഒരുപാട് നന്ദി.

നമ്മൾ ഒരുമിച്ച് വലിയ കാര്യങ്ങൾ നേടുകയും ഒരുമിച്ച് പ്രായമാകുകയും ചെയ്യും..”, അനുശ്രീ കുറിച്ചു. അനുശ്രീ ഇടയ്ക്കിടെ ഇവർക്ക് ഒപ്പമുള്ള ചിത്രങ്ങളൊക്കെ പങ്കുവെക്കാറുള്ളതാണ്. അതുകൊണ്ട് തന്നെ ആരാധകർക്കും അനുശ്രീയ്ക്ക് ഏറെ പ്രിയപ്പെട്ട ഇവരെ എല്ലാം അറിയാവുന്നതുമാണ്. പുതിയ വീട് സ്വന്തമാക്കിയ അനുശ്രീയ്ക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റുകളിൽ എത്തിയത്.