‘നാടൻ ലുക്കിനോട് വിട പറഞ്ഞോ!! കട്ട സ്റ്റൈലിഷ് മേക്കോവറിൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

തമിഴ്, മലയാളം സിനിമകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അനുമോൾ. പട്ടാമ്പി സ്വദേശിനിയായ അനുമോൾ, തമിഴ് ചിത്രമായ കന്നുക്കുള്ളെയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇവൻ മേഘരൂപൻ ആണ് മലയാളത്തിലെ ആദ്യ സിനിമ. അതിൽ ആറ് നായികമാരിൽ ഒരാളായിട്ടാണ് അനുമോൾ അഭിനയിച്ചത്. ശേഷം ഡേവിഡ് ആൻഡ് ഗോലിയാതിൽ അനുമോൾ അഭിനയിച്ചു.

മലയാളത്തിൽ പിന്നീട് ഒന്നിന് പിറകെ ഒന്നായി സിനിമകൾ വന്നുകൊണ്ടേയിരുന്നു. തമിഴിലൂടെ തുടങ്ങിയ അനുമോൾ അങ്ങനെ മലയാളത്തിൽ സ്ഥാനമുറപ്പിച്ചു. ഇടയ്ക്ക് തമിഴ് സിനിമകളും അനുമോൾ ചെയ്യുന്നുണ്ടായിരുന്നു. അകം എന്ന സിനിമയിൽ ആദ്യമായി നായികയായി. ദുൽഖർ ചിത്രമായ ഞാനിൽ അഭിനയിച്ച ശേഷം അനുമോൾ കൂടുതൽ ശ്രദ്ധനേടി. ഇതിനിടയിൽ സഹനടി വേഷങ്ങളും ചെയ്തു.

സൂപ്പർസ്റ്റാർ സിനിമകളിൽ അനുമോൾ അധികം അഭിനയിച്ചിട്ടില്ല. ഓഫ്-ബീറ്റ്, അവാർഡ് ചിത്രങ്ങളിലാണ് അനുമോൾ കൂടുതൽ അഭിനയിച്ചത്. ഈ വർഷം തമിഴിൽ ഇറങ്ങിയ ഫർഹാനയാണ് അനുമോളുടെ അവസാനം പുറത്തിറങ്ങിയ സിനിമ. പെൻഡുലം, ഉടമ്പടി, താമര തുടങ്ങി അനുമോൾ അഭിനയിക്കുന്ന പന്ത്രണ്ടിൽ അധികം സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതിൽ ഒരു ബംഗാളി ചിത്രവുമുണ്ട്.

പൊതുവേ നാടൻ വേഷങ്ങളിലാണ് അനുമോളെ കാണാൻ കഴിയുന്നത്. പക്ഷേ ഇപ്പോഴിതാ നാടൻ ലുക്കിന് വിട പറഞ്ഞ് കട്ട സ്റ്റൈലിഷ് മേക്കോവറിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അനുമോൾ. സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട് ഫിറ്റാണ് അനുമോൾ ധരിച്ചിരിക്കുന്നത്. വെങ്കട്ട് കൃഷ്ണനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദിയ ജോണിന്റെ സ്റ്റൈലിങ്ങിലാണ് അനുമോൾ ഈ ഷൂട്ട് ചെയ്തിരിക്കുന്നത്.