‘അനിയൻ മിഥുൻ എന്റെ അനിയനല്ല!! സഹോദരന് ഒപ്പമുളള ഫോട്ടോയുമായി മിഥുൻ രമേശ്..’ – മുൻകരുതൽ നല്ലതെന്ന് മലയാളികൾ

ബിഗ് ബോസ് ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതമാണ് കൊണ്ടിരിക്കുന്ന പേരാണ് അനിയൻ മിഥുൻ. ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തിയ അനിയൻ മിഥുൻ, കഴിഞ്ഞ ഒരാഴ്ചയായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. വുഷു ചാമ്പ്യൻ എന്ന അറിയപ്പെടുന്ന അനിയൻ മിഥുൻ ബിഗ് ബോസിൽ ഒരു ടാസ്കിന് ഇടയിൽ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമൊക്കെ അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചു. ജീവിതഗ്രാഫ് ടാസ്കിൽ മിഥുൻ പറഞ്ഞ പലതും കളവ് ആണെന്ന് പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് അനിയൻ മിഥുൻ കുറിച്ചുള്ള കാര്യങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പും വ്യാജമാണെന്ന് തരത്തിലുള്ള കാര്യങ്ങളും പലരും ആരോപിക്കുന്നുണ്ട്.

ഇതിന്റെ സത്യാവസ്ഥയും വൈകാതെ അറിയാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അനിയൻ മിഥുൻ ട്രോളുകൾ വാങ്ങിക്കൂട്ടുന്ന അവസരത്തിൽ അവതാരകനായ മിഥുൻ രമേശ് ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. “അനിയൻ മിഥുൻ” തന്റെ അനിയനല്ല എന്നാണ് മിഥുൻ പോസ്റ്റ് ചെയ്തത്. “എന്റെ അനിയന്റെ പേര് നിഥിൻ രമേശ് എന്നാണ്. അനിയൻ മിഥുൻ എന്റെ അനിയനല്ല..”, എന്നായിരുന്നു പോസ്റ്റ്.

എന്നാൽ അനിയൻ മിഥുൻ എന്നാണ് അല്ലാതെ മിഥുന്റെ അനിയൻ എന്നല്ല എന്നൊക്കെ ഒരാൾ രസകരമായി കമന്റും ഇട്ടിട്ടുണ്ട്. മുൻകരുതൽ നല്ലതാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തായാലും ട്രോളുകൾ കൊണ്ട് പരുവമായി നിൽക്കുന്ന അനിയൻ മിഥുന് കൂടുതൽ പണിയാണ് മിഥുൻരമേശും കൊടുത്തിരിക്കുന്നത്. ബിഗ് ബോസിൽ ഈ വീക്ക് നോമിനേഷനിൽ നിന്ന് മിഥുൻ രക്ഷപ്പെട്ടിട്ടുണ്ട്.


Posted

in

by