‘അനുമോളുടെ കല്യാണമോ? നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി താരം..’ – ഫോട്ടോസ് വൈറലാകുന്നു

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറുന്ന ഒരുപാട് താരങ്ങൾ കേരളത്തിലുണ്ട്. പൊതുവേ സീരിയലുകളിൽ അഭിനയിക്കുന്നവരെ കൂടുതൽ ഇഷ്ടവും പരിചയവുമെല്ലാം സ്ത്രീകൾക്കാണ്. പക്ഷേ സമൂഹ മാധ്യമങ്ങളിൽ അവർക്കുള്ള ആരാധകർ സ്ത്രീകൾ മാത്രമല്ല. സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫാൻ പേജുകൾ ടെലിവിഷൻ പ്രേക്ഷകർക്കുമുണ്ട്.

സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനുമോൾ ആർ.എസ്. അനുകുട്ടി എന്ന് പ്രേക്ഷകർ വിശേഷിപ്പിക്കുന്ന താരത്തിന് ധാരാളം ആരാധകരുമുണ്ട്. അനിയത്തി എന്ന സീരിയലിലാണ് അനുമോൾ ആദ്യം അഭിനയിച്ചത്. അതിന് ശേഷം ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയിലും അനുമോൾ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇത് കൂടാതെ വേറെയും സീരിയലുകളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്.

അനുമോൾക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ലഭിക്കാൻ കാരണമായത് ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ വന്ന ശേഷമാണ്. അതിലെ അനുമോളുടെ പൊട്ടത്തരങ്ങളും കുസൃതികളും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സ്റ്റാർ മാജിക്കിന്റെ പുതിയ സീസൺ ആരംഭിക്കുകയാണ്. അതിന്റെ പ്രേക്ഷകർ അനുമോളുണ്ടാവുമോ എന്നാണ് ഏറ്റവും കൂടുതൽ ചോദിച്ചിരുന്നത്.

പക്ഷേ ഇപ്പോൾ അനുമോൾ ഒരു കല്യാണപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ വിവാഹം ആയോ എന്ന് പോലും പലരും അത് കണ്ട് ചോദിച്ചിരുന്നു. യഥാർത്ഥത്തിൽ ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടാണ് അനുമോൾ ചെയ്തത്. വിപിനാണ് അനുമോളുടെ ഈ ബ്രൈഡൽ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഷീലാസ് മേക്കപ്പ് സ്റ്റുഡിയോയാണ് അനുമോൾക്ക് മേക്കപ്പ് ചെയ്തത്.