‘ഒരു ദേവതയെ പോലെ തിളങ്ങി നടി ഹണി റോസ്!! സാരിയിൽ കിടിലൻ ലുക്കിൽ താരം..’ – വീഡിയോ വൈറൽ

വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ഹണി റോസ്. സിനിമ വലിയ വിജയമായില്ലെങ്കിലും ഹണി റോസ് എന്ന താരത്തിനെ പ്രേക്ഷകർ ഒരുപാട് ശ്രദ്ധിച്ചിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിന്ന് തമിഴിലും അതിന് ശേഷം തെലുങ്കിലും കന്നഡയിലും ഓരോ സിനിമകൾ വീതം ചെയ്യുകയും ചെയ്തു.

കരിയറിലെ ആദ്യ ഏഴ് വർഷങ്ങൾ ഒരുപാട് കഷ്ടപ്പെടുകയും ചെയ്തിരുന്നു. അഭിനയിച്ചത് വളരെ കുറച്ച് സിനിമയിൽ ആണെങ്കിലും അതിൽ മിക്കതും പരാജയപ്പെട്ടു. പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ അഭിനയിച്ച ശേഷം ഹണി റോസിന് ഒരുപാട് ആരാധകരെ ലഭിക്കുകയും അതിലെ പ്രകടനം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാവുകയും അത് വലിയ വിജയമാവുകയും ചെയ്തിരുന്നു.

അത്തരം റോളുകൾ അഭിനയിക്കാൻ അധികം ആരും മുന്നോട്ട് വരാതിരുന്നപ്പോഴാണ് ഹണി റോസ് അത് ഗംഭീരമായി ചെയ്ത കൈയടി നേടിയത്. പിന്നീട് കൂടുതൽ നല്ല സിനിമകൾ ഹണി റോസിനെ തേടിയെത്തി. മോഹൻലാലിൻറെ നായികയായി ഒരുപാട് സിനിമകളിൽ ഹണി റോസ് അഭിനയിച്ചിരുന്നു. മോഹൻലാലിൻറെ തന്നെ മോൺസ്റ്ററിലാണ് ഇനി ഹണി റോസ് അഭിനയിക്കുന്നത്.

തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ സിനിമയിലും ഹണി അഭിനയിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായ ഹണി റോസ് കിടിലം ഫോട്ടോഷൂട്ടുകളും പങ്കുവച്ചിരുന്നു. സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് ഹണി. ഒരു ദേവതയെ പോലെയുണ്ടെന്ന് ഹണിയുടെ ആരാധകർ പറയുന്നത്. ബെന്നറ്റ് എം വർഗീസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.


Posted

in

by