‘ഇതാണ് ശരിക്കും സന്തൂർ മമ്മി!! അമ്മയ്ക്ക് ജന്മദിനം ആശംസിച്ച് നടി അനു സിത്താര..’ – ഫോട്ടോസ് വൈറൽ

ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനു സിത്താര. പിന്നീട് അനാർക്കലി എന്ന സിനിമയിലും ചെറിയ വേഷത്തിൽ അഭിനയിച്ചു. 2016-ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലാണ് അനു ആദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ വലിയ വിജയം നേടിയിരുന്നു.

അതോടുകൂടി അനുവിനെ തേടി കൂടുതൽ അവസരങ്ങൾ വരികയും ചെയ്തു. മമ്മൂട്ടിയുടെ കടുത്ത ആരാധിക കൂടിയാണ് അനു സിത്താര. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലെ കഥാപാത്രമാണ് അനു എന്ന അഭിനയത്രിയുടെ കഴിവ് പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞത്. ധാരാളം സിനിമകളിൽ ഇതിനോടകം അനു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധികയായ അനു അദ്ദേഹത്തിന് ഒപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചു.

പത്തുതല(തമിഴ്), വാതിൽ എന്നീ സിനിമകളാണ് അനുവിന്റെ അവസാനമായി ഇറങ്ങിയത്. ഈ വർഷം ഇത് കൂടാതെ വേറെയും രണ്ട് സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും ഇടയ്ക്കിടെ പങ്കെടുക്കാറുള്ള ഒരാളാണ് അനു. പ്രണയിച്ച് സിനിമയിൽ സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹിതയായ ഒരാളാണ് അനു. വിഷ്ണു പ്രസാദ് എന്നാണ് ഭർത്താവിന്റെ പേര്. അനുവിന്റെ മാതാപിതാക്കളും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.

അനുവിന്റെ മാതാവ് രേണുകയുടെ ജന്മദിനത്തിൽ താരം പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അനുവും അനിയത്തി അനു സോനാരയും അമ്മയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. “ഹാപ്പി ബർത്ത് ഡേ മമ്മി”, എന്നെഴുതിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതാണ് ശരിക്കും സന്തൂർ മമ്മി എന്നും, ചേച്ചിയും അനിയത്തിമാരും പോലെയുണ്ടെന്നും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.