‘എങ്ങോട്ടാണ് ഈ പോകുന്നത്, പൊക്കി പിടിക്ക് ക്യാമറ! രോഷാകുലയായി പ്രയാഗ മാർട്ടിൻ..’ – വീഡിയോ വൈറൽ

പിസാസ് എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ അഭിനയത്രിയാണ് പ്രയാഗ മാർട്ടിൻ. അതിന് മുമ്പ് മലയാളത്തിൽ സാഗർ ഏലിയാസ് ജാക്കിയിൽ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാളത്തിൽ നായികയായി തിളങ്ങുകയും ചെയ്തു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രയാഗ അഭിനയിക്കുന്ന സിനിമകൾ തിയേറ്ററുകളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. താരം തന്നെയാണ് ബ്രേക്ക് എടുത്തത്.

ഈ കഴിഞ്ഞ ആഴ്ചയാണ് ഡാൻസ് പാർട്ടി എന്ന പ്രയാഗ നായികയായി എത്തിയ ചിത്രം റിലീസ് ചെയ്തത്. സിനിമ പക്ഷേ വളരെ മോശം അഭിപ്രായത്തെ തുടർന്ന് പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രയാഗ സിനിമ കൂടി റിലീസിന് ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസൻ ഒപ്പമുള്ള ബുള്ളറ് ഡയറീസ് എന്ന സിനിമയാണ് ഈ തവണ റിലീസ് ചെയ്യുന്നത്. ആരാധകരുടെയും പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കില്ലെന്നാണ് കരുതുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എറണാകുളത്തെ മഹാരാജാസ് കോളേജിൽ കോളേജ് വിസിറ്റിന്റെ ഭാഗമായി പ്രയാഗ എത്തിയിരുന്നു. പതിവ് പോലെ തന്നെ സ്റ്റൈലിഷ് ലുക്കിൽ കോളേജിലെ വിദ്യാർത്ഥികളെ കൈയിലെടുക്കുന്ന രീതിയിലാണ് പ്രയാഗ എത്തിയിട്ടുണ്ടായിരുന്നു. പ്രയാഗ വരുന്നത് കൊണ്ട് തന്നെ കോളേജിൽ ധാരാളം പാപ്പരാസികളും വീഡിയോ എടുക്കാൻ വേണ്ടി അവിടെ എത്തിയിട്ടുണ്ടായിരുന്നു.

ആ സമയത് പ്രയാഗയുടെ മുന്നിൽ നിന്ന് ഒരു ക്യാമറാമാൻ ക്യാമറ അങ്കിൾ താഴെ നിന്ന് എടുക്കാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രയാഗ പ്രതികരിച്ചു. “നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്, പൊക്കി പിടിക്ക് ക്യാമറ.. എന്തുവാടെ ഇത്..”, ഇതായിരുന്നു പ്രയാഗയുടെ പ്രതികരണം. വളരെ പെട്ടന്ന് ഇതിന്റെ വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ക്യാമറാമാന് എതിരെ ട്രോളുകൾ വരികയുമൊക്കെ ചെയ്തിട്ടുമുണ്ട്.