‘വിമർശകരുടെ വായടപ്പിച്ച് നടൻ റെയ്ഡിൻ കിംഗ്സ്ലി! വിവാഹ ശേഷമുള്ള ആദ്യ നിമിഷങ്ങൾ..’ – ഫോട്ടോസ് വൈറൽ

ഈ കഴിഞ്ഞ ദിവസമായിരുന്നു തമിഴ് സിനിമയിലെ ഹാസ്യനടനായ റെഡിൻ കിംഗ്സ്ലിയും ടെലിവിഷൻ സീരിയൽ താരമായ സംഗീതയും തമ്മിൽ വിവാഹിതരായുള്ള വാർത്ത പുറത്തു വന്നത്. സോഷ്യൽ മീഡിയകളിൽ വധുവരന്മാരെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഫോട്ടോസ് പുറത്തുവരികയായിരുന്നു. ആദ്യം എല്ലാവരും കരുതിയിരുന്നത് ഏതോ സിനിമയുടെയോ പരസ്യത്തിന്റെയോ ഷൂട്ടിംഗ് ആയിരിക്കും എന്നാണ്.

പിന്നീട് അത് ഇരുവരുടെയും വിവാഹം തന്നെയാണെന്ന് വാർത്തകൾ വന്നു. പലരും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇടുകയും ചെയ്തു. വിവാഹ ചിത്രങ്ങൾ വന്നതോടെ വലിയ രീതിയിലുള്ള മോശം കമന്റുകൾ ഇതിന് താഴെയൊക്കെ വന്നിട്ടുണ്ടായിരുന്നു. 46-കാരനായ റെയ്ഡിന്റെ കാശ് കണ്ടിട്ട് സംഗീത വന്നതതെന്നും ഇരുവരും തമ്മിൽ വലിയ രീതിയിലുള്ള പ്രായവ്യത്യാസമുണ്ടെന്നും ഒക്കെ ആയിരുന്നു വിമർശനം.

അച്ഛനെയും മോളെയും പോലെയുണ്ടെന്ന് പോലും കമന്റുകൾ വന്നിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വലിയ പ്രായവ്യത്യാസമില്ല എന്നതാണ് സത്യം. 43 വയസ് സംഗീതയ്ക്കുമുണ്ട്. വിമർശനങ്ങൾ പിന്നാലെ റെയ്ഡിൻ തന്നെ അവരുടെ വായടപ്പിച്ചുകൊണ്ട് ഭാര്യയ്ക്ക് ഒപ്പമുള്ള ആദ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് പുറത്തുപോയ നിമിഷങ്ങളാണ് റെയ്ഡിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

“എല്ലാവരുടെയും ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി..”, എന്ന ക്യാപ്ഷനിൽ എഴുതിയാണ് റെയ്ഡിൻ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ഇതിന് താഴെയും മോശം കമന്റുകൾ ധാരാളമായി വന്നിട്ടുണ്ട്. അവർക്ക് പരസ്പരം ഇഷ്ടമായപ്പോൾ വിവാഹം കഴിച്ചു, നിങ്ങൾക്ക് സ്വന്തം കാര്യം നോക്കി ജീവിച്ചുകൂടെ എന്ന് ഇരുവർക്കും പിന്തുണ അറിയിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. കൊഞ്ചുറിങ് കണ്ണപ്പനാണ് റെയ്ഡിന്റെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രം.