‘നീല ജലാശയത്തിൽ നീരാടി നടി അൻസിബയുടെ കിടിലം ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

‘നീല ജലാശയത്തിൽ നീരാടി നടി അൻസിബയുടെ കിടിലം ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി അൻസിബ. പിന്നീട് കുറെ തമിഴ് സിനിമകളിൽ അഭിനയിച്ച അൻസിബ പക്ഷേ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത് മോഹൻലാലിൻറെ മകളായി ദൃശ്യത്തിൽ അഭിനയിച്ച ശേഷമാണ്.

ദൃശ്യം സിനിമയിലെ കഥയിലെ ത്രില്ലിംഗ് രംഗം ആരംഭിക്കുന്നത് അൻസിബയുടെ കഥാപാത്രമായ അഞ്ജുവിലൂടെയാണ്. മലയാള സിനിമയിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായി ദൃശ്യം മാറി. ഇത്രയും വലിയ ഒരു വിജയചിത്രത്തിൽ അഭിനയിച്ചിട്ടും പക്ഷേ അതിന് ശേഷം അധികം നല്ല കഥാപാത്രങ്ങൾ ഒന്നും അൻസിബയെ തേടിയെത്തിയിരുന്നില്ല.

ദൃശ്യത്തിന്റെ തന്നെ രണ്ടാം ഭാഗം ഇറങ്ങിയ ശേഷമാണ് വീണ്ടും അൻസിബയെ മലയാളികൾ ഓർത്ത് തുടങ്ങിയത്. അൻസിബ ആദ്യ ഭാഗത്തിലെ പോലെ തന്നെ മിന്നും പ്രകടനമായിരുന്നു രണ്ടാം ഭാഗത്തിലും കാണിച്ചത്. ദൃശ്യം 2 ഇറങ്ങിയ ശേഷം സോഷ്യൽ മീഡിയകളിൽ വീണ്ടും സജീവമായി തുടർന്നു താരം. നിരവധി ഫോട്ടോസും ഫോട്ടോഷൂട്ടുകളുമൊക്കെ അൻസിബ പങ്കുവച്ചു.

അത്തരത്തിൽ അൻസിബ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കന്യക മാഗസിന് വേണ്ടി കവർ ഗേളായി അൻസിബ ഈ തവണ എത്തിയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ അനുലാൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നീല ജലാശയത്തിൽ നീരാടുന്ന അൻസിബയുടെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി കഴിഞ്ഞു.

CATEGORIES
TAGS